അധികാരത്തിലേറിയാല്‍ ഹരിദ്വാറിലെ വിദ്വേഷ പ്രാസംഗികര്‍ക്കെതിരേ നടപടിയെന്ന് കോണ്‍ഗ്രസ്
ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ആഭ്യന്തര ഭിന്നതകളുണ്ടെന്ന റിപ്പോര്‍ട്ടുകളേയും അദ്ദേഹം തള്ളി.
ഡെറാഡൂണ്‍: നിയമസഭ തിരഞ്ഞെടുപ്പില്‍ ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ഹരിദ്വാറിലെ ധര്‍മ്മ സന്‍സദില്‍ വിദ്വേഷ പ്രസംഗം ടത്തിയ സന്യാസിമാരെ ശിക്ഷിക്കുമെന്ന് മുതിര്‍ന്ന നേതാവ് ഹരീഷ് റാവത്ത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ വിദ്വേഷ പ്രസംഗ കേസില്‍ ഉടന്‍ നടപടിയെടുക്കുമെന്നമായിരുന്നു കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് അഭിപ്രായപ്പെട്ടത്. ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ആഭ്യന്തര ഭിന്നതകളുണ്ടെന്ന റിപ്പോര്‍ട്ടുകളേയും അദ്ദേഹം തള്ളി.
'സോണിയാജിയുടെയും രാഹുല്‍ ജിയുടെയും നേതൃത്വത്തില്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ നമ്മള്‍ വിജയിക്കുമെന്ന് ഉറപ്പാണ്'-ഹരീഷ് റാവത്ത് പറഞ്ഞു.
കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയ നഹരക് സിംഗ് റാവത്തിനെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം തന്റെ തെറ്റ് തിരുത്തിയെന്നായിരുന്നു ഹരീഷ് റാവത്തിന്റെ മറുപടി. ഹരക് സിംഗിനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തതിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ നിന്ന് വിമര്‍ശനം ശക്തമായിരുന്നു. 2016 ല്‍ ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ മത്സരിച്ച ഹരക്കിനൊപ്പം അന്നത്തെ ഒമ്പത് എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നിരുന്നു. അടുത്തിടെ ഹരക് സിംഗ് റാവത്തിനെ ബിജെപിയില്‍ നിന്നും ഉത്തരാഖണ്ഡിലെ പുഷ്‌കര്‍ സിംഗ് ധാമി മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതോടെയായിരുന്നു അദ്ദേഹം കോണ്‍ഗ്രസിലേക്ക് മടങ്ങിയത്.