മുസ് ലിം വിദ്വേഷപ്രചാരണം; സ്വാമി യതി നരസിംഗാനന്ദ് സരസ്വതിയുടെ അക്കൗണ്ട് ട്വിറ്റര്‍ നിര്‍ത്തലാക്കി

Update: 2021-05-01 05:58 GMT

ന്യൂഡല്‍ഹി: കടുത്ത മുസ് ലിം വിരുദ്ധ പ്രസംഗങ്ങളും പ്രചാരണങ്ങളും നടത്തുന്ന ഹിന്ദുത്വ നേതാവ് സ്വാമി യതി നര്‍സിംഗാനന്ദ് സരസ്വതിയുടെ ഔദ്യോഗിക അക്കൗണ്ട് ട്വിറ്റര്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കി. വിദ്വേഷം വളര്‍ത്തുകയും മുസ്ലിംകള്‍ക്കെതിരായ അതിക്രമങ്ങള്‍ ആഘോഷിക്കുകയും ചെയ്യുന്നതിനിടെ നര്‍സിംഗാനന്ദ് സരസ്വതിയുടെ അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമാണ് നീക്കം.   

മുഹമ്മദ് നബിയെ അപമാനിച്ച് വാര്‍ത്താസമ്മേളനം നടത്തിയതിനു ഡല്‍ഹി പോലിസ് ഇയാള്‍ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ച ഒരു വീഡിയോയുടെ അടിസ്ഥാനത്തിലാണ് ഐപിസിയുടെ 153-എ, 295-എ വകുപ്പുകള്‍ പ്രകാരം പാര്‍ലമെന്റ് സ്ട്രീറ്റ് പോലിസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

    ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ദാസ്‌ന ദേവി ക്ഷേത്രത്തിലെ പ്രധാന പുരോഹിതനായ സ്വാമി യതി നര്‍സിംഗാനന്ദ് സരസ്വതി ക്ഷേത്രത്തിനു പുറത്ത് മുസ് ലിംകള്‍ക്ക് പ്രവേശനമില്ല എന്ന ബാനര്‍ സ്ഥാപിച്ചിരുന്നു. ദാസ്‌ന ദേവി ക്ഷേത്രത്തിനുള്ളില്‍ വെള്ളം കുടിക്കാന്‍ പോയ ഒരു മുസ് ലിം ബാലനെ ഈയിടെ ഹിന്ദുത്വര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. കേസിലെ പ്രതിയായ ശ്രിംഗ് യാദവിനെ അറസ്റ്റ് ചെയ്ത് കുറച്ച് ദിവസത്തിന് ശേഷം വിട്ടയച്ചു. എന്നാല്‍ കുട്ടിയെ അടിച്ചതിനെ സരസ്വതി ന്യായീകരിക്കുകയും അതിക്രമിച്ച് ക്ഷേത്രത്തില്‍ കയറുന്ന മുസ് ലിംകളെ ആക്രമിക്കാന്‍ പരിശീലനം നല്‍കാറുണ്ടെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

Hate monger Yati Narsinghanand Saraswati's Twitter account suspended

Tags:    

Similar News