കൊടകര കുഴല്‍പ്പണക്കേസ്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും കള്ളപ്പണം ചെലവഴിച്ചെന്ന്

പത്തനംതിട്ട കോന്നിയില്‍ പഞ്ചായത്ത് മെമ്പര്‍മാര്‍ക്ക് പണം വിതരണം ചെയ്തുവെന്ന് ധര്‍മരാജന്റെ മൊഴിയുണ്ടെന്ന് കുറ്റപത്രം പറയുന്നു.

Update: 2024-11-02 02:58 GMT

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന് പുറമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും കള്ളപ്പണം ചെലവഴിച്ചുവെന്ന് കുറ്റപത്രം. കൊടകര കുഴല്‍പ്പണക്കേസ് അന്വേഷിച്ച സംഘം ഇരിഞ്ഞാലക്കുട കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഈ വിവരങ്ങളുള്ളത്. പത്തനംതിട്ട കോന്നിയില്‍ പഞ്ചായത്ത് മെമ്പര്‍മാര്‍ക്ക് പണം വിതരണം ചെയ്തുവെന്ന് ധര്‍മരാജന്റെ മൊഴിയുണ്ടെന്ന് കുറ്റപത്രം പറയുന്നു.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടന്നോ എന്ന് ഇലക്ഷന്‍ കമ്മീഷന്‍ പരിശോധിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോടും ഇഡിയോടും പോലിസ് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍, ഇരുകൂട്ടരും വിഷയത്തില്‍ ഇടപെട്ടില്ല.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തായിരുന്നു കൊടകര കുഴല്‍പ്പണകേസിന് തുടക്കമിട്ട കവര്‍ച്ചാ സംഭവം. പൊലീസ് അന്വേഷണത്തില്‍ കുഴല്‍പ്പണ ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചെങ്കിലും കേസ് പാതിവഴിയില്‍ നിലച്ചമട്ടായിരുന്നു.

Tags:    

Similar News