കേസില്‍ നേരില്‍ ഹാജരായില്ല; ആരോഗ്യസെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് ഹൈക്കോടതി

Update: 2025-01-08 15:15 GMT

കൊച്ചി: ഹൈക്കോടതിയില്‍ നേരില്‍ ഹാജരാവണമെന്ന ഉത്തരവ് ലംഘിച്ച ആരോഗ്യ സെക്രട്ടറി രാജന്‍ ഖോബ്രഗഡയെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ആരോഗ്യവകുപ്പിലെ ഡോ. ഉണ്ണിക്കൃഷ്ണന് സ്ഥാനക്കയറ്റം നല്‍കണമെന്ന ഉത്തരവ് രാജന്‍ നടപ്പിലാക്കിയിരുന്നില്ല. സുപ്രീംകോടതി വരെ അംഗീകരിച്ച സ്ഥാനക്കയറ്റം നിഷേധിച്ചതിനെതിരേയായിരുന്നു ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നത്. ഇതും ലംഘിച്ചതോടെയാണ് അറസ്റ്റ് വാറണ്ട് ഇറക്കിയിരിക്കുന്നത്.

Similar News