ഗൗരി ലങ്കേഷ് വധം: പ്രധാന പ്രതിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
കീഴ്‌ക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സ്ഥിരജാമ്യം ആവശ്യപ്പെട്ടുള്ള ഹരജിയാണ് തള്ളിയത്. മഹാരാഷ്ട്ര ഔറംഗാബാദ് സ്വദേശിയായ ഋഷികേഷ് ദേവ്ദികറി (46)ന്റെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് സൂരജ് ഗോവിന്ദരാജ് ജാമ്യ ഹരജി തള്ളിയത്.
ബെംഗളുരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ച് കൊന്ന കേസില്‍ പ്രധാന പ്രതിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളി. കീഴ്‌ക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സ്ഥിരജാമ്യം ആവശ്യപ്പെട്ടുള്ള ഹരജിയാണ് തള്ളിയത്. മഹാരാഷ്ട്ര ഔറംഗാബാദ് സ്വദേശിയായ ഋഷികേഷ് ദേവ്ദികറി (46)ന്റെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് സൂരജ് ഗോവിന്ദരാജ് ജാമ്യ ഹരജി തള്ളിയത്.
ഗൂഢാലോചന നടത്തിയതില്‍ പ്രധാനിയും കൊലയാളികളെ ബെംഗളൂരുവില്‍ എത്തിക്കാന്‍ നേതൃത്വം നല്‍കിയതും ഇയാളാണ്. 2020 ജനുവരിയില്‍ അറസ്റ്റിലായ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയയ്ക്കുകയായിരുന്നു. തുടര്‍ന്ന് സി.ആര്‍.പി.സി 167(2) വകുപ്പ് പ്രകാരം പ്രത്യേക കോടതിയില്‍ സ്ഥിര ജാമ്യത്തിന് അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ കോടതി ജാമ്യം നല്‍കിയില്ല.
ഇതോടെയാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്. കൊലക്കേസായതിനാല്‍ അറസ്റ്റ് ചെയ്ത് 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ ഏതൊരു പ്രതിക്കും സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നായിരുന്നു ഇയാളുടെ വാദം. എന്നാല്‍ 2020 ഏപ്രില്‍ നാലിന് പോലും തനിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചില്ല. അതിനാല്‍ സി.ആര്‍.പി.സി സെക്ഷന്‍ 167 (2) പ്രകാരം തനിക്ക് സ്വാഭാവിക ജാമ്യം ലഭിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.
ദേവ്ദികര്‍ ഒളിവിലായിരുന്ന കാലത്തു തന്നെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പു തന്നെ കേസിലെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. അതിനാല്‍, സി.ആര്‍.പി.സി സെക്ഷന്‍ 167ന്റെ ഉപവിഭാഗം (2) ന്റെ പ്രയോജനം അയാള്‍ക്ക് ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കി.
അറസ്റ്റിന് മുമ്പ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍, സിആര്‍പിസി സെക്ഷന്‍ 167 ന്റെ ഉപവകുപ്പ് (2) പ്രകാരം ഒരു പ്രതിക്ക് ആനുകൂല്യം ലഭിക്കില്ല ജഡ്ജി പറഞ്ഞു. ?2017 സെപ്തംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് സ്വന്തം വീടിനു മുന്നില്‍ വെടിയേറ്റു മരിക്കുന്നത്. നാലു വെടിയുണ്ടകളാണ് ഗൗരി ലങ്കേഷിന്റെ ശരീരത്തിലുണ്ടായിരുന്നത്. തീവ്രഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്തയാണ് കൊലയ്ക്കു പിന്നില്‍. 19 പേരാണ് പ്രതികള്‍.