പിന്‍സീറ്റിലും ഹെല്‍മെറ്റ്: നാളെ മുതല്‍ പരിശോധന കര്‍ശനമാക്കും

Update: 2020-03-01 04:41 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ഹെല്‍മറ്റ് പരിശോധന കര്‍ശനമാക്കുമെന്ന് പോലിസ്. ഇരുചക്രവാഹനങ്ങളിലെ രണ്ടു യാത്രക്കാരും ഹെല്‍മറ്റ് വയ്ക്കണമെന്ന നിയമം പ്രാബല്യത്തില്‍ വന്നെങ്കിലും പരിശോധന കര്‍ശനമാക്കിയിരുന്നില്ല. ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരെ പിടികൂടാന്‍ ഓപറേഷന്‍ ഹെഡ് ഗിയര്‍ എന്ന പരിപാടിയുമായി തിരുവനന്തപുരം സിറ്റി പോലിസും രംഗത്തെത്തി.

    ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്നതിനാണു പോലിസ് ഇതുവരെ പ്രാധാന്യം നല്‍കിയിരുന്നത്. എന്നാല്‍ ഇനിമുതല്‍ കര്‍ശനമായ നടപടികളിലേക്ക് കടക്കാന്‍ പോലിസ് തീരുമാനിച്ചു. ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് കനത്ത പിഴ ചുമത്തുകയും ചെയ്യും. സംസ്ഥാനത്തുടനീളം ഹെല്‍മറ്റ് പരിശോധന കര്‍ശനമാക്കുമെന്നും പോലിസ് വ്യക്തമാക്കി.




Tags:    

Similar News