ബൈക്ക് യാത്ര: പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഇന്നുമുതല്‍ ഹെല്‍മറ്റ് നിര്‍ബന്ധം

Update: 2019-12-01 02:08 GMT

കൊച്ചി: ബൈക്കില്‍ പോവുമ്പോള്‍ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഇന്നുമുതല്‍ ഹെല്‍മറ്റ് നിര്‍ബന്ധം. ഇതിന്റെ ഭാഗമായി പരിശോധന കര്‍ശനമാക്കുമെന്നും എന്നാല്‍ ആദ്യഘട്ടത്തില്‍ പിഴ ഒഴിവാക്കാനാണ് തീരുമാനമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. കുട്ടികളും മുതിര്‍ന്നവരും സ്ത്രീകളുമെല്ലാം ഇനി പിന്‍സീറ്റിലിരിക്കുകയാണെങ്കില്‍ ഹെല്‍മറ്റ് ധരിക്കണം. ഇതുസംബന്ധിച്ച് രണ്ടാഴ്ച മുമ്പാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന്റെ ഭാഗമായി ഹെല്‍മറ്റ് പരിശോധന ഇന്നുമുതല്‍ കര്‍ശനമാക്കാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം. ഇതിനായി വിവിധ സ്‌ക്വാഡുകളെയും നിയോഗിച്ചിട്ടുണ്ട്. ഒന്നാംഘട്ടത്തില്‍ പിഴ ഒഴിവാക്കി ബോധവല്‍ക്കരണം നടത്തും.

    ഹെല്‍മറ്റോ സീറ്റ് ബെല്‍റ്റോ ഇല്ലാതെ യാത്ര ചെയ്താല്‍ 500 രൂപയാണ് പിഴയായി സംസ്ഥാനസര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. സ്ഥിരമായി ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്താല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികളെടുക്കും. അതേസമയം, വാഹനങ്ങള്‍ പിന്തുടര്‍ന്ന് പരിശോധന നടത്തരുതെന്ന് ഡിജിപി പോലിസുകാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.




Tags:    

Similar News