ഫുട് പാത്തുകളിലടക്കം സിപിഎം സമ്മേളനത്തിന്റെ കൊടിതോരണങ്ങള്‍; വിമര്‍ശനവുമായി ഹൈക്കോടതി
ഫുട് പാത്തുകളില്‍കൊടിതോരണങ്ങള്‍ കെട്ടാന്‍ കൊച്ചി കോര്‍പ്പറേഷന്‍ അനുമതി നല്‍കിയിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു.ഫുട്പാത്തുകളിലും പാതയോരങ്ങളിലും അപകടകരമായി കൊടിതോരണങ്ങള്‍ സ്ഥാപിച്ചിരിക്കുന്നു. ഉത്തരവുകള്‍ നടപ്പാക്കാന്‍,ഒരു അപകടമുണ്ടായി ജീവന്‍ നഷ്ടമാകണോയെന്നും സര്‍ക്കാര്‍ നിലപാട് എന്താണെന്നും കോടതി ചോദിച്ചു
കൊച്ചി: ഫുട് പാത്തുകളിലടക്കം സിപിഎം സമ്മേളനത്തിന്റെ കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.പാതയോരങ്ങളില്‍ അനധികൃതമായി കൊടിമരങ്ങളും ബോര്‍ഡുകളും മറ്റും സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം.കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയുടെ ഉത്തരവുകള്‍ നടപ്പിലാക്കണെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഫുട് പാത്തുകളില്‍ കൊടിതോരണങ്ങള്‍ കെട്ടാന്‍ കൊച്ചി കോര്‍പ്പറേഷന്‍ അനുമതി നല്‍കിയിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു.ഫുട്പാത്തുകളിലും പാതയോരങ്ങളിലും അപകടകരമായി കൊടികള്‍ സ്ഥാപിച്ചിരിക്കുന്നു. ഉത്തരവുകള്‍ നടപ്പാക്കാന്‍ , ഒരു അപകടമുണ്ടായി ജീവന്‍ നഷ്ടമാകണോയെന്നും കൊച്ചി നഗരത്തില്‍ നിറഞ്ഞിരിക്കുന്ന കൊടിതോരണങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് എന്താണെന്നും കോടതി ചോദിച്ചു.
സിപിഎം സമ്മേളനത്തിനായി കൊടിതോരണങ്ങള്‍ സ്ഥാപിക്കാന്‍ കോര്‍പ്പറേഷന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.അഞ്ചാം തിയതി വരെയാണ് അനുമതി നല്‍കിയിരിക്കുന്നതെന്നും അഞ്ചിന് മുഴുവന്‍ കൊടിതോരണങ്ങളും നീക്കുമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.കോര്‍പ്പറേഷന്റെ അനുമതി പത്രവും അഞ്ചിന് കൊടിതോരണങ്ങള്‍ നീക്കിയത് സംബന്ധിച്ച റിപോര്‍ട്ടും ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.