നോക്കുകൂലിക്കെതിരെ രൂക്ഷ വിമര്‍ശനുമായി ഹൈക്കോടതി; കൊടിയുടെ നിറം നോക്കാതെ നടപടി വേണം
നോക്കു കൂലി സമ്പ്രദായം കേരളത്തില്‍ നിന്നും തുടച്ചു നീക്കണം.കേരളത്തില്‍ ഇനി നോക്കു കൂലി എന്ന വാക്ക് കേള്‍ക്കരുതെന്നും ഹൈക്കോടതി
കൊച്ചി: നോക്കു കൂലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി.നോക്കു കൂലി സമ്പ്രദായം കേരളത്തില്‍ നിന്നും തുടച്ചു നീക്കണമെന്ന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം.നോക്കുകൂലിക്കെതിരെ കൊല്ലം സ്വദേശി നല്‍കിയ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ഉണ്ടായത്.
.കൊടിയുടെ നിറം നോക്കാതെ നോക്കുകൂലിക്കെതിരെ നടപടി സ്വീകരിക്കണം.കേരളത്തില്‍ ഇനി നോക്കു കൂലി എന്ന വാക്ക് കേള്‍ക്കരുതെന്നും ഹൈക്കോടതി നീരീക്ഷിച്ചു.കേരളത്തിലേക്ക് നിക്ഷേപകര്‍ വരാത്ത സാഹചര്യമുണ്ടാകുന്നു.തൊഴിലുട തൊഴില്‍ നിഷേധിച്ചാല്‍ ചുമട്ട് തൊഴിലാളി ബോര്‍ഡിനെയാണ് തൊഴിലാളി സമീപിക്കേണ്ടത്.തൊഴില്‍ നിഷേധിച്ചാല്‍ അതിനുള്ള പ്രതിവിധി അക്രമമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
നോക്കു കൂലിക്കെതിരെ നേരത്തെയും ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.നോക്കുകൂലി നിരോധിച്ചിട്ടും എന്തുകൊണ്ട് അത് നടപ്പിലാക്കുന്നില്ലെന്നും കോടതി ചോദിച്ചിരിന്നു.നോക്കുകൂലിയുടെ പേരില്‍ നിയമം കൈയ്യിലെടുക്കരുതെന്ന് തൊഴിലാളി യൂനിയനുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണമെന്നും ഹൈക്കോടതി മുമ്പ് പറഞ്ഞിരുന്നു.