മൊബൈല്‍ ഫോണ്‍ മോഷണം ആരോപിച്ച് പെണ്‍കുട്ടിയെ അപമാനിച്ച സംഭവം:പിങ്ക് പോലിസിനെതിരെ വീണ്ടും വിമര്‍ശനം ; പെണ്‍കുട്ടിക്ക് നഷ്ടം പരിഹാരം നല്‍കണമെന്ന് ഹൈക്കോടതി
പോലിസ് ഉദ്യോഗസ്ഥയെ എന്തിനാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും കുട്ടിയുടെ മാനസിക നില എന്തു കൊണ്ടു കാണുന്നില്ലെന്നും കോടതി ചോദിച്ചു.അപമാനിക്കപ്പെട്ട പെണ്‍കുട്ടിക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും എന്തു നഷ്ട പരിഹാരം നല്‍കാമെന്ന് സര്‍ക്കാര്‍ തിങ്കളാഴ്ച അറിയിക്കണമെന്നും കോടതി പറഞ്ഞു
കൊച്ചി: തിരുവനന്തപുരം ആറ്റിങ്ങലില്‍ പെണ്‍കുട്ടിയെ മൊബൈല്‍ ഫോണ്‍ മോഷണം ആരോപിച്ച് പിങ്ക് പോലിസ് പരസ്യമായി അപമാനിച്ച സംഭവത്തില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. ആരോപണ വിധേയയായ പിങ്ക് പോലിസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ എന്തു കൊണ്ടു അച്ചടക്ക നടപടിയെടുക്കുന്നില്ലെന്ന് ഹൈക്കോടതി ചോദിച്ചു.പോലിസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടിയാവശ്യപ്പെട്ട് പെണ്‍കുട്ടി നല്‍കിയ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരമാര്‍ശം.
സ്ഥലം മാറ്റം ശിക്ഷനടപടിയാണോയെന്നും കോടതി ചോദിച്ചു.പോലിസ് ഉദ്യോഗസ്ഥയെ എന്തിനാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും കുട്ടിയുടെ മാനസിക നില എന്തു കൊണ്ടു കാണുന്നില്ലെന്നും കോടതി ചോദിച്ചു.അപമാനിക്കപ്പെട്ട പെണ്‍കുട്ടിക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും എന്തു നഷ്ട പരിഹാരം നല്‍കാമെന്ന് സര്‍ക്കാര്‍ തിങ്കളാഴ്ച അറിയിക്കണമെന്നും കോടതി പറഞ്ഞു.പോലിസ് ഉദ്യോഗസ്ഥ നല്‍കിയ മാപ്പപേക്ഷ അംഗീകരിക്കുന്നില്ലെന്ന് പെണ്‍കുട്ടിക്ക് വേണ്ടി ഹാജരായ അഭിഭാഷക കോടതിയെ അറിയിച്ചു. പരസ്യമായി അപമാനിച്ചപ്പോള്‍ പെണ്‍കുട്ടി അനുഭവിച്ച മാനസിക പീഡനം വളരെ വലുതാണെന്നും അഭിഭാഷക കോടതിയെ അറിയിച്ചു.
കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ പിങ്ക് പോലിസ് ഉദ്യോഗസ്ഥ കോടതിയില്‍ മാപ്പപേക്ഷ നല്‍കിയിരുന്നു.തന്റെ പെരുമാറ്റം കൊണ്ട് ബുദ്ധിമുട്ടുണ്ടായ പെണ്‍കുട്ടിയോടും കുടുംബത്തിനോടും ക്ഷമ ചോദിക്കുന്നുവെന്ന് അറിയിച്ചുകൊണ്ടാണ് അഭിഭാഷകന്‍ മുഖേന പിങ്ക് പോലിസ് ഉദ്യോഗസ്ഥ മാപ്പപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചത്.തുടര്‍ന്ന് ഇതില്‍ മറുപടി നല്‍കാന്‍ കോടതി പെണ്‍കുട്ടിക്ക് സമയം നല്‍കിയിരുന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ മാപ്പപേക്ഷ സ്വീകരിക്കുന്നില്ലെന്ന് പെണ്‍കുട്ടികുട്ടിക്കു വേണ്ടി ഹാജരായ അഭിഭാഷക കോടതിയെ അറിയിക്കുകയായിരുന്നു.