രാജ്യസഭ തിരഞ്ഞെടുപ്പ്: സിപിഎമ്മും നിയമസഭ സെക്രട്ടറിയും നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയുടെ പരിഗണിക്കും
കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് മാറ്റിവെച്ച നടപടി ചട്ടവിരുദ്ധമാണെന്നാണ് ഹര്‍ജിക്കാര്‍ ആരോപിക്കുന്നത്.
കൊച്ചി: രാജ്യസഭ തിരഞ്ഞെടുപ്പ് മാറ്റിവെച്ചതിനെതിരേ സിപിഎമ്മും നിയമസഭ സെക്രട്ടറിയും നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് മാറ്റിവെച്ച നടപടി ചട്ടവിരുദ്ധമാണെന്നാണ് ഹര്‍ജിക്കാര്‍ ആരോപിക്കുന്നത്.
എന്നാല്‍ നിയമമന്ത്രാലയത്തിന്റെ ശുപാര്‍ശകള്‍ കമ്മിഷന്റെ തീരുമാനങ്ങളെ സ്വാധീനിക്കില്ലെന്നും കേരളത്തില്‍ ഒഴിവ് വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് തിയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറയിച്ചിട്ടുണ്ട്. രാജ്യസഭാംഗങ്ങള്‍ പിരിയും മുമ്പ് തന്നെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുമെന്ന കമ്മീഷന്‍ നിലപാട് കോടതി രേഖപ്പെടുത്തിയിട്ടുണ്ട്.