പി വി അന്‍വറിന്റെ അനധികൃത തടയണ പൊളിക്കാനുള്ള കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും
വെള്ളം ഒഴുക്കിവിടുന്ന കാര്യത്തില്‍ 15 ദിവസത്തിനകം ജില്ലാ കലക്ടര്‍ തന്നെ നടപടി ഉറപ്പാക്കണമെന്ന് കോടതി നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ നിര്‍ദേശം നല്‍കിയിരുന്നു.
മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യ പിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലിയിലെ വിവാദ തടയണ പൊളിച്ച് നീക്കുന്നത് സംബന്ധിച്ച കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. തടയണ പൊളിക്കാനുള്ള ജില്ലാ കലക്ടറുടെ ഉത്തരവ് ചോദ്യം ചെയ്ത് ഉടമ അബ്ദുല്‍ ലത്തീഫ് നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.
പരിസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കുന്ന അനധികൃത തടയണ പൊളിച്ച് നീക്കണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. വെള്ളം ഒഴുക്കിവിടുന്ന കാര്യത്തില്‍ 15 ദിവസത്തിനകം ജില്ലാ കലക്ടര്‍ തന്നെ നടപടി ഉറപ്പാക്കണമെന്ന് കോടതി നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് കേസ് ഇന്ന് വീണ്ടും പരിഗണിക്കുന്നത്.