പൊതു സ്ഥലത്ത് മതചടങ്ങുകള്‍ നിരോധിച്ച ജില്ലാ മജിസ്‌ട്രേറ്റിനെതിരേ ഹിന്ദു ജാഗരണ്‍ മഞ്ച്

Update: 2019-07-28 13:03 GMT

അലിഗഡ്: പൊതുസ്ഥലത്ത് മത ചടങ്ങുകള്‍ നിരോധിച്ചു ഉത്തരവിറക്കിയ അലിഗഡ് ജില്ലാ മജിസ്‌ട്രേറ്റിനെതിരേ വിശ്വഹിന്ദു പരിഷത്തും ഹിന്ദു ജാഗരണ്‍ മഞ്ചും. റോഡുകളില്‍ ഹനുമാന്‍ കീര്‍ത്തനം ആലപിക്കുമെന്നും തടയാന്‍ വന്നാല്‍ ജില്ലാ മജിസ്‌ട്രേറ്റിനെക്കൊണ്ടും റോഡില്‍ ഹനുമാന്‍ കീര്‍ത്തനം പാടിക്കുമെന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു.

പൊതുസ്ഥലത്ത് മതചടങ്ങുകള്‍ നിരോധിച്ച ജില്ലാ മജിസ്‌ട്രേറ്റ് സിബി സിങിന്റെ ഉത്തരവ് അംഗീകരിക്കാന്‍ തങ്ങളൊരുക്കമല്ല. തങ്ങളിനിയും റോഡുകളില്‍ ഹനുമാന്‍ കീര്‍ത്തനലാപാനം പോലുള്ളവ നടത്തും. ഇതു തടയാനാണ് ഭാവമെങ്കില്‍ ജില്ലാ മജിസ്‌ട്രേറ്റിനെ കൊണ്ടു വരെ റോഡുകളില്‍ വച്ചു ഹനുമാന്‍ കീര്‍ത്തനം ആലപിക്കും- ഹിന്ദു ജാഗരണ്‍ മഞ്ച് ജനറല്‍ സെക്രട്ടറി സുരേന്ദ്ര സിങ് പറഞ്ഞു.

വെള്ളിയാഴ്ചകളിലും മറ്റും പൊതുസ്ഥലങ്ങളില്‍ മുസ്‌ലിംകള്‍ നമസ്‌കാരം നടത്തുന്നത് യാത്രാ തടസ്സമുണ്ടാക്കുന്നുവെന്നാരോപിച്ചാണ് ഹിന്ദു ജാഗരണ്‍ മഞ്ച് ഹനുമാന്‍ കീര്‍ത്തനാലാപാന പ്രതിഷേധവുമായി രംഗത്തെത്തിയത്. പൊതുസ്ഥലത്തെ നമസ്‌കാരം തടയണമെന്നാവശ്യപ്പെട്ട് എല്ലാ ചൊവ്വാഴ്ചയും ശനിയാഴ്ചയും റോഡില്‍ ഹനുമാന്‍ കീര്‍ത്തനം ആലിപിച്ചായിരന്നു ഹിന്ദു ജാഗരണ്‍ മഞ്ച് പ്രതിഷേധം. ഇതേ തുടര്‍ന്നാണ് പൊതുസ്ഥലത്ത് എല്ലാ മതചടങ്ങുകളും നിരോധിച്ച് അലിഗഡ് ജില്ലാ മജിസ്‌ട്രേറ്റ് സിബി സിങ് പുതിയ ഉത്തരവിറക്കിയത്. ഇതിനെതിരേയാണ് വിശ്വഹിന്ദു പരിഷത്തും ഹിന്ദു ജാഗരണ്‍ മഞ്ചും ഭീഷണിയുമായി രംഗത്തെത്തിയത്. 

Tags:    

Similar News