'ഭര്‍ത്താവും ഭര്‍തൃപിതാവും സഹോദരനും സുഹൃത്തും ചേര്‍ന്ന് രണ്ടു വര്‍ഷത്തോളം ബലാല്‍സംഗത്തിനിരയാക്കി'; ഗുരുതര ആരോപണവുമായി ഹിന്ദു മഹാപഞ്ചായത്ത് സംഘാടകന്റെ ഭാര്യ

വിദ്വേഷ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധരായ യതി നരസിംഹാനന്ദും സുദര്‍ശന്‍ ന്യൂസിലെ സുരേഷ് ചവാങ്കെയും അവതരിപ്പിക്കുന്ന ഹിന്ദു മഹാപഞ്ചായത്ത് പോലുള്ള പരിപാടികള്‍ സംഘടിപ്പിച്ച സേവ് ഇന്ത്യ ഫൗണ്ടേഷന്റെ സ്ഥാപകനായ പ്രീത് സിംഗിന്റെ 32കാരിയായ ഭാര്യയാണ് ഗുരുത ആരോപണവുമായി പോലിസിനെ സമീപിച്ചത്.

Update: 2022-05-28 10:34 GMT

ന്യൂഡല്‍ഹി: ഭര്‍ത്താവും ഭര്‍തൃപിതാവും സഹോദരനും സുഹൃത്തും ചേര്‍ന്ന് രണ്ടു വര്‍ഷത്തോളം ബലാല്‍സംഗത്തിനിരയാക്കിയെന്ന ഗുരുതര ആരോപണവുമായി ഹിന്ദു മഹാപഞ്ചായത്ത് സംഘാടകന്റെ ഭാര്യ. വിദ്വേഷ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധരായ യതി നരസിംഹാനന്ദും സുദര്‍ശന്‍ ന്യൂസിലെ സുരേഷ് ചവാങ്കെയും അവതരിപ്പിക്കുന്ന ഹിന്ദു മഹാപഞ്ചായത്ത് പോലുള്ള പരിപാടികള്‍ സംഘടിപ്പിച്ച സേവ് ഇന്ത്യ ഫൗണ്ടേഷന്റെ സ്ഥാപകനായ പ്രീത് സിംഗിന്റെ 32കാരിയായ ഭാര്യയാണ് ഗുരുത ആരോപണവുമായി പോലിസിനെ സമീപിച്ചത്.

യുവതിയുടെ പരാതിയില്‍ ബേഗംപൂര്‍ പോലിസ് ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗികത, ഉപദ്രവിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഭര്‍ത്താവ്, ഭര്‍തൃസഹോദരന്‍, ഭര്‍തൃപിതാവ്, ഭര്‍തൃമാതാവ് എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ജന്തര്‍ മന്തറില്‍ നടന്ന ഒരു പരിപാടിയില്‍ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ സിംഗ് ജാമ്യത്തിലാണ്.

സിംഗും പിതാവ് സുന്ദര്‍ പാലും ഒളിവിലാണെന്നും ഇവര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനുള്ള നീക്കത്തിലാണ് പോലിസ് എന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ മീനാക്ഷി സിംഗ് പറഞ്ഞു. 'തങ്ങള്‍ക്ക് ഇതുവരെ ആരെയും ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ല, കാരണം തങ്ങള്‍ക്ക് അവരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല'- അവര്‍ പറഞ്ഞു. 'അവര്‍ അന്വേഷണവുമായി സഹകരിക്കുമെന്ന് ഉറപ്പാക്കും, അവരെയെല്ലാം തീര്‍ച്ചയായും ചോദ്യം ചെയ്യും. സിംഗിന്റെ സഹോദരന്‍ യോഗേന്ദറും അമ്മ ഹേമലതയും മെയ് 25 ന് മുന്‍കൂര്‍ ജാമ്യം നേടിയതായും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇക്കഴിഞ്ഞ മെയ് മെയ് 16നാണ് യുവതി വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ രോഹിണി ഏരിയയിലുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് രക്ഷപ്പെട്ട് ഏതാനും കിലോമീറ്റര്‍ അകലെയുള്ള മാതാപിതാക്കളുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് അവര്‍ ബേഗംപൂര്‍ പോലിസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

യുവതിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കുകയും മൊഴിയെടുക്കുകയും ചെയ്തതായി പോലിസ് പറഞ്ഞു. 2009ല്‍ ആണ് പ്രീത് സിങ് യുവതിയെ വിവാഹം കഴിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി മാതാപിതാക്കളുടെ അടുത്തേക്ക് പോകാനോ അയല്‍ക്കാരോട് സംസാരിക്കാനോ അനുവദിക്കുന്നില്ലെന്ന് നിത്യ ആരോപിച്ചു.

Tags:    

Similar News