ന്യൂഡല്‍ഹി: ഗാന്ധി ഘാതകന്‍ ഗോഡ്‌സെയെ പൂജിച്ച് ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകര്‍ ഗോഡ്‌സെയുടെ വിഗ്രഹം സ്ഥാപിച്ച് അതിന് മുന്നില്‍ പൂജയും നടത്തി. പുഷ്പാര്‍ച്ചനക്കും പ്രകീര്‍ത്തനത്തിനും ശേഷം പൂജയില്‍ പങ്കെടുത്ത ഹിന്ദു മഹാസഭാ പ്രവര്‍ത്തകര്‍ക്ക് പ്രസാദവും നല്‍കി.
ग्वालियर में गांधी जी के हत्यारों की जय जयकार हो रही थी और भोपाल में मोदी जी गांधी और बिरसा मुंडा को लेकर भाषण दे रहे थे।
— काश/if Kakvi (@KashifKakvi) November 15, 2021
हिन्दू महासभा ने 15 Nov को गोडसे और नारायण आप्टे का 72वां बलिदान मनाया और गोडसे जिंदाबाद के नारे लगाए।
इसके साथ नाथूराम गोडसे की मूर्ति लगा कर पूजा की गई। pic.twitter.com/g3nMHMi6WA
ഗോഡ്‌സെയെ രക്തസാക്ഷിയായി പ്രകീര്‍ത്തിച്ച് ഹിന്ദുമഹാസഭാ പ്രവര്‍ത്തകര്‍ മുദ്രാവാക്യവും മുഴക്കി. 'നാരായണ്‍ ആപ്‌തെ അമര്‍ രഹേ, നാഥുറാം വിനായക് ഗോഡ്‌സെ അമര്‍ രഹേ' എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് ഹിന്ദുമഹാസഭാ പ്രവര്‍ത്തകര്‍ ചടങ്ങ് സംഘടിപ്പിച്ചത്.
നവംബര്‍ 15ന് ഗോഡ്‌സെയുടെയും നാരായണ്‍ ആപ്‌തെയുടെയും 72ാം ജീവത്യാഗം ആഘോഷിക്കുകയാണെന്ന് ഹിന്ദു മഹസഭാ നേതാക്കള്‍ പ്രതികരിച്ചു. ഗാന്ധി വധത്തില്‍ പങ്കില്ലെന്ന് ആര്‍എസ്എസ് ആവര്‍ത്തിക്കുന്നതിനിടേയാണ് തീവ്ര ഹിന്ദുത്വ സംഘടനകള്‍ ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.