ട്വിറ്ററില്‍ ട്രെന്റിങായി 'ഹിന്ദുരാഷ്ട്ര'; അനുകൂല പോസ്റ്റുകളുമായി സംഘപരിവാര്‍ കാംപയിന്‍
പോപ്പ് ഗായിക റിഹാനയുടെ ട്വീറ്റ് ആഗോള ശ്രദ്ധയാകര്‍ഷിച്ചതോടെയാണ് ട്വിറ്ററില്‍ തന്നെ പ്രതിരോധം എന്ന തന്ത്രവുമായി സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകള്‍ കാംപയിന്‍ ആരംഭിച്ചത്.
ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം ആഗോള ചര്‍ച്ചയാവുകയും കേന്ദ്ര സര്‍ക്കാര്‍ പ്രതിസന്ധിയിലാവുകയും ചെയ്തതോടെ തീവ്ര ഹിന്ദുത്വ കാംപയിനുമായി സംഘപരിവാരം. പോപ്പ് ഗായിക റിഹാനയുടെ ട്വീറ്റ് ആഗോള ശ്രദ്ധയാകര്‍ഷിച്ചതോടെയാണ് ട്വിറ്ററില്‍ തന്നെ പ്രതിരോധം എന്ന തന്ത്രവുമായി സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകള്‍ കാംപയിന്‍ ആരംഭിച്ചത്.
'ഹിന്ദു രാഷ്ട്ര' എന്ന ഹാഷ് ടാഗിലുള്ള പോസ്റ്റുകളാണ് ഇന്ത്യയിലെ ഇന്നത്തെ ട്വിറ്റര്‍ ട്രെന്റിങ്. സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളും നൂറുകണക്കിന് വ്യാജ പ്രൊഫൈലുകളും ഹിന്ദു രാഷ്ട്രം സ്ഥാപിക്കണം എന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്തു. ഹിന്ദുരാഷ്ട്ര എന്ന ഹാഷ് ടാഗില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ 11.7 കെ പോസ്റ്റുകളാണ് ട്വീറ്റ് ചെയ്യപ്പെട്ടത്. ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും ഉള്‍പ്പെടുന്ന ഹിന്ദുരാഷ്ട്രയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ചിലര്‍ പോസ്റ്റ് ചെയ്തു.
ഹിന്ദു രാഷ്ട്രം സ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന വിശ്വ ഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍ നേതാക്കളുടെ കമ്മന്റുകളും അഭിമുഖങ്ങളും പലരും പോസ്റ്റ് ചെയ്തിട്ടുണ്ട്. 'നമ്മള്‍ ഹിന്ദു രാഷ്ട്രത്തിന് വേണ്ടി പ്രയത്‌നിക്കും. നമ്മുടെ ഏക പ്രതീക്ഷയാണത്'. ചിലര്‍ ട്വീറ്റ് ചെയ്തു. ഹിന്ദുരാഷ്ട്ര ഭാവിയില്‍ യാഥാര്‍ത്ഥ്യമാവുമെന്ന് ട്വീറ്റുകളും വ്യാപകമായി പ്രചരിച്ചു.