സംഘികള്‍ക്ക് ജ്യൂസ് വിളമ്പി മുസ് ലിംകള്‍; 'ടോപ്പിവാല'കളെ തല കുനിച്ച് ജയ് ശ്രീറാം വിളിപ്പിക്കുമെന്ന് ഹിന്ദുത്വര്‍ (വീഡിയോ)

Update: 2022-04-11 15:23 GMT

ലഖ്‌നൗ: രാമനവമി ആഘോഷത്തിന്റെ ഭാഗമായി വാളുകളും മറ്റു മാരകായുധങ്ങളുമായി കലാപാഹ്വാനവുമായെത്തിയ ഹിന്ദുത്വര്‍ക്ക് ജ്യൂസ് വിളമ്പി മുസ് ലിംകള്‍. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. രാനനവമി ഘോഷയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്കാണ് മുസ് ലിംകള്‍ സ്റ്റാളുകള്‍ കെട്ടി ജ്യൂസ് വിളമ്പിയത്. ജ്യൂസ് വിതരണം നടക്കുന്നതിനിടെ ഘോഷയാത്രയുടെ ഭാഗമായി ഉച്ചഭാഷണിയില്‍ ഉയര്‍ന്നു കേട്ട ഗാനങ്ങളിലാണ് മുസ് ലിംകള്‍ക്കെതിരേ കടുത്ത വിദ്വേഷം വിളമ്പുന്നതും ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നതും.

മുസ് ലിംകള്‍ സന്തോഷത്തില്‍ പങ്ക് ചേര്‍ന്ന് ജ്യൂസ് വിതരണം ചെയ്യുന്നതിനിടെ അവരെ കൊല്ലുമെന്ന ആഹ്വാനമാണ് പശ്ചാതല സംഗീതത്തില്‍ ഉയര്‍ന്നു കേട്ടത്. 'നമ്മുടെ വാളുകള്‍ സംസാരിക്കും, ഹിന്ദുസ്ഥാന്‍ സംസാരിക്കും, ടോപ്പിവാലകള്‍ (മുസ്‌ലിംകള്‍) തല കുനിച്ച് ജയ് ശ്രീറാം വിളിക്കും' എന്നതാണ് വരികള്‍. മുസ് ലിംകള്‍ക്കെതിരേ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന വരികള്‍ കേള്‍ക്കുമ്പോള്‍ ഘോഷയാത്രയില്‍ പങ്കെടുക്കുന്നവര്‍ 'ജയ് ശ്രീ റാം' വിളിക്കുന്നുണ്ട്.

Tags:    

Similar News