ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളി നിരോധിക്കണമെന്ന് കര്‍ണാടകയിലെ ഹിന്ദുത്വര്‍ (വീഡിയോ)

Update: 2022-04-05 07:32 GMT
ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളി നിരോധിക്കണമെന്ന് കര്‍ണാടകയിലെ ഹിന്ദുത്വര്‍ (വീഡിയോ)

ബെംഗളൂരു: ഹിജാബ്, ഹലാല്‍ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് പിന്നാലെ ബാങ്ക് വിളിക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ് കര്‍ണാടകയിലെ ഹിന്ദുത്വര്‍. ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധിക്കണമെന്നും ഇല്ലെങ്കില്‍ പള്ളികള്‍ക്ക് സമീപം ഹനുമാന്‍ ചാലിസ പാരായണം ചെയ്യുമെന്നും ഹിന്ദുത്വര്‍ ഭീഷണിമുഴക്കി. ഹാസനിലെ കാളികാമഠത്തിലെ ഋഷികുമാര സ്വാമി തന്റെ മഠത്തില്‍ ശ്രീരാമനെ സ്തുതിച്ച് പ്രാര്‍ത്ഥനകള്‍ ആരംഭിച്ചു. ദിവസവും പുലര്‍ച്ചെ നാല് മണിമുതല്‍ 5.30 വരെ ശ്രീരാമ പ്രാര്‍ത്ഥന നടത്തുമെന്ന് സ്വാമി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.

Tags:    

Similar News