ഇസ്രായേലിന്റെ വ്യോമസേന താവളം തകര്‍ത്ത് ഹിസ്ബുല്ല

തൂഫാനുല്‍ അഖ്‌സ തുടങ്ങിയ ആദ്യമായാണ് ഡ്രോണുകള്‍ ഉപയോഗിച്ച് വ്യോമസേനാ താവളം തകര്‍ക്കുന്നത്.

Update: 2024-10-26 12:29 GMT

ബെയ്‌റൂത്ത്: ഇസ്രായേലിന്റ വ്യോമസേന താവളവും രഹസ്യന്വേഷണ താവളവും തകര്‍ത്ത് ഹിസ്ബുല്ല. തെല്‍നോഫ് വ്യോമതാവളമാണ് ഡ്രോണുകള്‍ ഉപയോഗിച്ച് തകര്‍ത്തത്. വ്യോമതാവളത്തില്‍ ഡ്രോണുകള്‍ തടസമില്ലാതെ ഇറങ്ങിയെന്ന്് ഹിസ്ബുല്ല അറിയിച്ചു. മെയ്ഷാര്‍ പ്രദേശത്തെ രഹസ്യാന്വേഷണ വിഭാഗം താവളം പിന്നീട് മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തു. തൂഫാനുല്‍ അഖ്‌സ തുടങ്ങിയ ആദ്യമായാണ് ഡ്രോണുകള്‍ ഉപയോഗിച്ച് വ്യോമസേനാ താവളം തകര്‍ക്കുന്നത്.

ഇസ്രായേലിന്റെ തീരപ്രദേശങ്ങളിലെ നഗരങ്ങളില്‍ രാവിലെ മുതല്‍ മിസൈല്‍ സൈറണ്‍ മുഴങ്ങി. കിഴക്കന്‍ ഗലീലി പ്രദേശത്ത് നിരവധി സ്‌ഫോടനങ്ങളും നടന്നു. ഇറാഖിലെ ഇസ്‌ലാമിക് പ്രതിരോധ പ്രസ്ഥാനവും ജോര്‍ദാന്‍ താഴ്‌വരയില്‍ ആക്രമണം നടത്തി. കൂടാതെ ലെബനാന്‍ അതിര്‍ത്തിയിലെ ഐത്ത അല്‍ ഷാബ് ഗ്രാമത്തില്‍ കൂട്ടംകൂടി സഞ്ചരിക്കുകയായിരുന്ന ഇസ്രായേലി സൈനികരെയും റോക്കറ്റുകള്‍ ഉപയോഗിച്ച് ആക്രമിച്ചു.

Tags:    

Similar News