തെല്‍ അവീവില്‍ അടിയന്തരാവസ്ഥ: സൈനികത്താവളങ്ങള്‍ ആക്രമിച്ച് ഹിസ്ബുല്ല

അധിനിവേശ പ്രദേശങ്ങളെ ആക്രമിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് ഹിസ്ബുല്ല വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Update: 2024-10-22 09:02 GMT

തെല്‍വീവ്: ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണങ്ങളെ തുടര്‍ന്ന് സയണിസ്റ്റുകളുടെ തലസ്ഥാനമായ തെല്‍ അവീവില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തെല്‍അവീവിലെ സൈനിക ഇന്റലിജന്‍സ് താവളത്തിലും ഹൈഫയിലെ നാവികസേനയുടെ താവളത്തിലും ഹിസ്ബുല്ലയുടെ മിസൈലുകള്‍ സ്‌ഫോടനം നടത്തി. കൂടാതെ അഞ്ചു മിസൈലുകള്‍ ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനത്തെയും ലക്ഷ്യം വച്ചെത്തി. തെല്‍അവീവിലെ വ്യോമപ്രതിരോധ സംവിധാനത്തിന് നേരെയാണ് മിസൈല്‍ വിട്ടതെന്ന് ഇസ്രായേല്‍ സ്ഥിരീകരിച്ചു. തുടര്‍ന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അധിനിവേശ പ്രദേശങ്ങളെ ആക്രമിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് ഹിസ്ബുല്ല വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Tags:    

Similar News