എച്ച്എംപിവി വൈറസ് ഇന്ത്യയിലും; ബംഗളൂരുവില്‍ എട്ടുമാസം പ്രായമുള്ള കുട്ടിയിലാണ് കണ്ടെത്തിയിരിക്കുന്നത്

Update: 2025-01-06 04:57 GMT

ബംഗളൂരു: ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (എച്ച്എംപിവി) ഇന്ത്യയിലും സ്ഥിരീകരിച്ചു. ബംഗളൂരുവിലെ എട്ടുമാസം പ്രായമുള്ള കുട്ടിയിലാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ബംഗളൂരു ബാപ്റ്റിസ്റ്റ് ആശുപത്രയിലാണ് കേസ് റിപോര്‍ട്ട് ചെയ്തത്. 2001ല്‍ നെതര്‍ലാന്‍ഡില്‍ പ്രത്യക്ഷപ്പെട്ട ഈ വൈറസ് ഇപ്പോള്‍ ചൈനയില്‍ പടരുകയാണ്. എന്നാല്‍, ഇത് മാരകസ്വഭാവമുള്ളതല്ലെന്നും ആശങ്കയുടെ ആവശ്യമില്ലെന്നുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസും അറിയിച്ചിരിക്കുന്നത്. ജലദോഷത്തിന് കാരണമാകുന്ന ഒരു സാധാരണ ശ്വസനപ്രശ്‌നം മാത്രമാണിതെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.

Similar News