ഹണിട്രാപ്പിലൂടെ രണ്ടരക്കോടി തട്ടി; യുവതിയും ഭര്‍ത്താവും അറസ്റ്റില്‍

82 പവനോളം സ്വര്‍ണാഭരണങ്ങള്‍, രണ്ട് ആഡംബര കാറുകള്‍, രണ്ട് ജീപ്പുകള്‍, ഒരു ബൈക്ക് എന്നിവ കണ്ടെടുത്തിട്ടുണ്ട്.

Update: 2024-11-07 01:07 GMT


തൃശൂര്‍: വാട്ട്‌സാപ്പ് വീഡിയോ കോളിലൂടെ നഗ്‌നശരീരം കാണിച്ച് വ്യാപാരിയില്‍ നിന്ന് രണ്ടരക്കോടി രൂപ തട്ടിയെടുത്ത യുവതിയും ഭര്‍ത്താവും അറസ്റ്റില്‍. കൊല്ലം കരുനാഗപ്പള്ളി ഒറ്റയില്‍പടിതറ്റില്‍ ഷെമി (38), പെരിനാട് മുണ്ടക്കല്‍ തട്ടുവിള പുത്തന്‍വീട്ടില്‍ സോജന്‍ (32) എന്നിവരാണ് അറസ്റ്റിലായത്. നാലുവര്‍ഷം മുമ്പ് വ്യാപാരിയെ വാട്ട്‌സാപ് വഴി പരിചയപ്പെട്ട ഷെമി എറണാകുളത്ത് ഹോസ്റ്റലില്‍ താമസിക്കുന്ന 23 വയസ്സുള്ള യുവതിയാണെന്നാണ് വിശ്വസിപ്പിച്ചത്.

പിന്നീട് വിഡിയോ കോളുകളിലൂടെ നഗ്‌നശരീരം കാണിച്ച് വ്യാപാരിയെ കുടുക്കുകയും ചാറ്റുകളും വീഡിയോകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വലിയ തുകകള്‍ കൈപ്പറ്റാന്‍ തുടങ്ങുകയുമായിരുന്നു. പണം തീര്‍ന്നതോടെ ഭാര്യയുടെയും ഭാര്യാമാതാവിന്റെയും പേരിലുള്ള സ്ഥിരനിക്ഷേപങ്ങള്‍ വരെ പിന്‍വലിച്ചും ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ പണയം വച്ചും പണം നല്‍കി.

സ്വത്തുക്കളെക്കുറിച്ച് പൊലീസ് തെളിവുകള്‍ ശേഖരിക്കുന്നതു മനസ്സിലാക്കിയ പ്രതികള്‍ ഒളിവില്‍ പോയി. 82 പവനോളം സ്വര്‍ണാഭരണങ്ങള്‍, രണ്ട് ആഡംബര കാറുകള്‍, രണ്ട് ജീപ്പുകള്‍, ഒരു ബൈക്ക് എന്നിവ കണ്ടെടുത്തിട്ടുണ്ട്.

Tags:    

Similar News