ആഗസ്ത് അവസാനം വരെ എയര്‍ ഇന്ത്യാ വിമാനങ്ങളെ വിലക്കി ഹോങ്കോങ്

എയര്‍ ഇന്ത്യാ വിമാനങ്ങളില്‍ എത്തിയ യാത്രക്കാരില്‍ ചിലര്‍ക്ക് കൊവിഡ് പോസിറ്റീവ് റിപോര്‍ട്ട് ചെയ്തതിനെതുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയത്.

Update: 2020-08-19 09:15 GMT

ന്യൂഡല്‍ഹി: ആഗസ്ത് അവസാനം വരെ എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്ക് ഹോങ്കോങ് വിലക്കേര്‍പ്പെടുത്തിയതായി റിപോര്‍ട്ട്. എയര്‍ ഇന്ത്യാ വിമാനങ്ങളില്‍ എത്തിയ യാത്രക്കാരില്‍ ചിലര്‍ക്ക് കൊവിഡ് പോസിറ്റീവ് റിപോര്‍ട്ട് ചെയ്തതിനെതുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയത്. ജൂലൈയില്‍ ഹോങ്കോങ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം യാത്രയ്ക്ക് 72 മണിക്കൂര്‍ മുമ്പ് നടത്തിയ പരിശോധനയില്‍ കൊവിഡ്19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ള ഇന്ത്യക്കാര്‍ക്ക് മാത്രമായിരുന്നു ഹോങ്കോങിലേക്ക് പറക്കാന്‍ അനുമതിയുണ്ടായിരുന്നത്. കൂടാതെ, ഹോങ്കോങിലെത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരും വേിമാനത്താവളത്തില്‍ കൊവിഡ് 19 പരിശോധയ്ക്കും വിധേയമാവാനും നിര്‍ദേശമുണ്ടായിരുന്നു.

അടുത്തിടെ എയര്‍ ഇന്ത്യാവിമാനങ്ങളിലൊന്നില്‍ ഹോങ്കോങിലിറങ്ങിയ യാത്രക്കാരില്‍ ചിലര്‍ക്ക് കൊവിഡ് പോസിറ്റീവ് റിപോര്‍ട്ട് ചെയ്തതായും അതിനാല്‍ ആഗസ്ത് അവസാനം വരെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കും ഹോങ്കോങ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ എയര്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.


Tags:    

Similar News