ഹോങ്കോങ്: മാധ്യമ ഭീമന്‍ ജിമ്മി ലായിക്ക് ജാമ്യം
ബുധനാഴ്ച പുലര്‍ച്ചെയാണ് ലായിയെ വിട്ടയച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ അറിയിച്ചു.
ഹോങ്കോങ്: മാധ്യമ മാധ്യമ ഭീമന്‍ ജിമ്മി ലായിയെയും ഹോങ്കോങിലെ ജനാധിപത്യാനുകൂലിയായ ആക്റ്റീവിസ്റ്റ് ആഗ്നസ് ചോവിനെയും ജാമ്യത്തില്‍വിട്ടു. ചൈനയുടെ പുതിയ ദേശീയ സുരക്ഷാ നിയമം ഏര്‍പ്പെടുത്തിയതു മുതല്‍ വിയോജിപ്പുകള്‍ക്കെതിരെ ഹോങ്കോങില്‍ നടന്നുവരുന്ന ശക്തമായ അടിച്ചമര്‍ത്തലുകളുടെ ഭാഗമായാണ് ഇരുവരും അറസ്റ്റിലായത്. കഴിഞ്ഞ മാസമാണ് ചൈന ഹോങ് കോങ് സുരക്ഷാ നിയമം നടപ്പിലാക്കിയത്.
ബുധനാഴ്ച പുലര്‍ച്ചെയാണ് ലായിയെ വിട്ടയച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് നാടകീയ നീക്കങ്ങളിലൂടെ ലായിയെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പത്ര സ്ഥാപനത്തില്‍ റെയ്ഡ് നടത്തിയായിരുന്നു അറസ്റ്റ്. വിദേശ ശക്തികളുമായി കൂട്ടുകൂടിയെന്ന ആരോപണത്തിന്റെ പേരിലാണ് ജിമ്മി ലായി അടക്കം നിരവധി പേരെ കസ്റ്റഡിയിലെടുത്തത്.
72കാരനായ ജിമ്മി ലായിയുടെ വീട്ടില്‍ ആദ്യം റെയ്ഡ് നടത്തിയ ശേഷമാണ് പോലീസ് അദ്ദേഹത്തിന്റെ നെക്സ്റ്റ് ഡിജിറ്റല്‍ പബ്ലിഷിങ് സ്ഥാപനത്തിന്റെ ഓഫീസിലെത്തിയത്.