ഹോങ്കോങില്‍ ടിയാനന്‍മെന്‍ കൂട്ടക്കൊലയുടെ സ്മാരകങ്ങള്‍ നീക്കം ചെയ്യുന്നത് ചൈനീസ് സര്‍ക്കാര്‍ തുടരുന്നു
ഹോങ്കോങ് ചൈനക്ക് കൈമാറിയതോടെയാണ് ഇത്തരം സ്മാരകങ്ങള്‍ക്കെതിരേ അധികൃതര്‍ നടപടിയാരംഭിച്ചത്. ഹോങ്കോങ് യൂനിവേഴ്‌സിറ്റിയല്‍ സ്ഥാപിച്ച 26 അടി ഉയരമുള്ള ശില്‍പ്പം ഇന്നലെ പൊളിച്ച് കളഞ്ഞിരുന്നു
ഹോങ്കോങ്: ഹോങ്കോങില്‍ ടിയാനന്‍മെന്‍ കൂട്ടക്കൊലയുടെ സ്മാരകങ്ങള്‍ നീക്കം ചെയ്യുന്നത് ചൈനീസ് സര്‍ക്കാര്‍ തുടരുന്നു.ഹോങ്കോങ് യൂനിവേഴ്‌സിറ്റിയില്‍ സ്ഥാപിച്ച സ്മാരക ശില്‍പ്പം ഇന്നലെ അധികൃതര്‍ നീക്കം ചെയ്തിരുന്നു. 1989 ജൂണ്‍ നാലിന് ബീജിങിലെ ടിയാനന്‍മെന്‍ സ്‌ക്വയറില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കു നേരെ സൈനിക ടാങ്കറുകള്‍ പായിച്ചും വെടിവച്ചുമാണ് ചൈനീസ് സേന കൂട്ടക്കൊല നടത്തിയത്. ബ്രിട്ടീഷ് അധീനതയിലായിരുന്ന ഹോങ്കോങില്‍ ഇതേ തുടര്‍ന്ന് നിരവധി സ്മാരകങ്ങളും മ്യൂസിയങ്ങളും തുറന്നിരുന്നു.
ഹോങ്കോങ് ചൈനക്ക് കൈമാറിയതോടെയാണ് ഇത്തരം സ്മാരകങ്ങള്‍ക്കെതിരേ അധികൃതര്‍ നടപടിയാരംഭിച്ചത്. ഹോങ്കോങ് യൂനിവേഴ്‌സിറ്റിയല്‍ സ്ഥാപിച്ച 26 അടി ഉയരമുള്ള ശില്‍പ്പം ഇന്നലെ പൊളിച്ച് കളഞ്ഞിരുന്നു. ഇന്ന് ലിന്‍ഗ്‌നാന്‍ യൂനിവേഴ്‌സിറ്റിയിലെ രണ്ട് ശില്‍ പങ്ങള്‍ കൂടി അധികൃതര്‍ നീക്കം ചെയ്തിരിക്കുകയാണ്. രാവിലെ മുതല്‍ ശില്‍പങ്ങള്‍ ഉള്ള ഭാഗത്തേക്കുള്ള പ്രവേശനം യൂനിവേഴ്‌സിറ്റി അധികൃതര്‍ തടഞ്ഞിരുന്നു. തുടര്‍ന്നാണ് ശില്‍പ്പം തകര്‍ത്തത്. ഹോങ്കോങില്‍ ജനിച്ച ന്യൂസിലാന്റ് പൗരനാണ് 21 അടി ഉയരമുള്ള പ്രസ്തുത ശില്‍പ്പം നിര്‍മ്മിച്ചിരുന്നത്. 2010ലാണ് യൂനിവേഴ്‌സിറഅറിയില്‍ അധികൃതരുടെ നിര്‍ദേശപ്രകാരം സ്മാരക ശില്‍പ്പം സ്ഥാപിച്ചത്. യൂനിവേഴ്‌സിറ്റിയുടെ അധികാരം ചൈനീസ് സര്‍ക്കാറിന് കൈവന്നതോടെയാണ് വിദ്യാര്‍ഥി പ്രതിഷേധങ്ങളുടെയും കൂട്ടക്കൊലയുടെയും ഓര്‍മ്മകള്‍ ഉള്‍ക്കൊള്ളുന്ന സാമാരകങ്ങള്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചത്.