അറബിക്കടലില്‍ ഇസ്രായേല്‍ കപ്പല്‍ തകര്‍ത്ത് ഹൂത്തികള്‍

ഫലസ്തീനികളുടെ പോരാട്ടം വിജയം കാണുമെന്ന് ഹൂത്തികളുടെ പരമോന്നത നേതാവായ സയ്യിദ് അല്‍ ഹൂത്തി പറഞ്ഞു.

Update: 2024-10-19 07:14 GMT

സന്അ: അറബിക്കടലില്‍ ഇസ്രായേലി കപ്പല്‍ തകര്‍ത്ത് യെമനിലെ ഹൂത്തികള്‍. ഇസ്രായേലി ഉടമസ്ഥതയിലുള്ള മെഗലോപൊലിസ് എന്ന കപ്പലാണ് ഡ്രോണുകള്‍ ഉപയോഗിച്ച് തകര്‍ത്തതെന്ന് ഹൂത്തി സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹ്‌യാ സാരി പറഞ്ഞു. അധിനിവേശ ഫലസ്തീനിലെ തുറമുഖങ്ങള്‍ ഉപയോഗിക്കുന്ന കപ്പലുകളെ തകര്‍ക്കുമെന്ന തീരുമാനം പാലിക്കാനായിരുന്നു ആക്രമണം.

ഹമാസ് രാഷ്ട്രീയ കാര്യ നേതാവ് യഹ്‌യാ സിന്‍വാറിന്റെ രക്തസാക്ഷിത്വം ഫലസ്തീനികളുടെ പോരാട്ടം വിജയത്തിലെത്തുമെന്നതിന്റെ സൂചനയാണെന്നും യഹ്‌യാ സാരി പറഞ്ഞു. ഫലസ്തീനികളുടെ അവകാശം സംരക്ഷിക്കാനുള്ള പോരാട്ടത്തിനുള്ള ഞങ്ങളുടെ പിന്തുണ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഗസക്കു നേരെയുള്ള അക്രമം അവസാനിപ്പിക്കുന്നതു വരെ ആക്രമണങ്ങള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഫലസ്തീനികളുടെ പോരാട്ടം വിജയം കാണുമെന്ന് ഹൂത്തികളുടെ പരമോന്നത നേതാവായ സയ്യിദ് അല്‍ ഹൂത്തിയും പറഞ്ഞു. സ്ഥാപക നേതാക്കളുടെ രക്തസാക്ഷിത്വത്തിന് പോലും തകര്‍ക്കാന്‍ കഴിയാത്ത പ്രസ്ഥാനമാണ് ഹമാസ്. ഹമാസ് കീഴടങ്ങുകയോ യുദ്ധമുന്നണിയില്‍ നിന്ന് ഒളിച്ചോടുകയോ ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Tags:    

Similar News