സിംഗപ്പൂര്‍ വിമാനം ആടിയുലഞ്ഞ് ഒരു മരണം; നിരവധി പേര്‍ക്കു പരിക്ക്(വീഡിയോ)

Update: 2024-05-21 14:38 GMT

ബാങ്കോക്ക്: ലണ്ടനില്‍ നിന്ന് സിംഗപ്പുരിലേക്ക് പോവുകയായിരുന്ന വിമാനം ആടിയുലഞ്ഞ് യാത്രക്കാരന്‍ മരിച്ചു. 30ഓളം പേര്‍ക്ക് പരിക്കേറ്റു. 73കാരനായ ബ്രിട്ടീഷ് പൗരനാണ് മരിച്ചത്. മരണം ഹൃദയാഘാതത്തെ തുടര്‍ന്നാവാമെന്ന് ബാങ്കോക്ക് സുവര്‍ണഭൂമി വിമാനത്താവളത്തിലെ എയര്‍പോര്‍ട്ട് ജനറല്‍ മാനേജര്‍ കിറ്റിപോങ് പറഞ്ഞു. സിംഗപ്പുര്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 777300 ഇആര്‍ വിമാനമാണ് ആടിയുലഞ്ഞത്. 211യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ലണ്ടനില്‍ നിന്ന് സിംഗപ്പുരിലേക്ക് പോയ വിമാനം ബാങ്കോക്കില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തുകയായിരുന്നു. വിമാനത്തിനുള്ളില്‍നിന്നുള്ള കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.


യാത്രക്കാരുടെ സാധനങ്ങള്‍ നിലത്തുവീണുകിടക്കുന്ന നിലയിലാണ് കാണുന്നത്. ഓക്‌സിജന്‍ മാസ്‌ക്കുകളും മറ്റും പുറത്തേക്ക് തള്ളിയ നിലയിലാണ്. അഞ്ച് മിനിട്ടിനുള്ളില്‍ വിമാനം 6000അടി താഴുകയായിരുന്നു. വിമാനം അഞ്ച് മിനിറ്റിനുള്ളില്‍ 37,000 അടി ഉയരത്തില്‍ നിന്ന് 31,000 അടിയിലേക്ക് താഴ്ന്നു. പിന്നാലെ ബാങ്കോക്ക് സുവര്‍ണഭൂമി വിമാനത്താവളത്തില്‍ വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി. പെട്ടെന്ന് വിമാനം കുലുങ്ങുകയും ചെരിയുകയുമായിരുന്നു. ഇതോടെ സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ സീലിങ്ങില്‍ ചെന്ന് ഇടിച്ചു. നിരവധി യാത്രക്കാര്‍ക്ക് തലയ്ക്കാണ് പരിക്കേറ്റത്.



യാത്രക്കാരന്റെ മരണത്തില്‍ സിംഗപ്പുര്‍ എയര്‍ലൈന്‍സ് അനുശോചനം രേഖപ്പെടുത്തി. 211യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

Tags:    

Similar News