യുപിയില്‍നിന്ന് വീണ്ടും നടുക്കുന്ന വാര്‍ത്ത; കാണാതായതിനു പിന്നാലെ സഹോദരിമാരായ യുവതികളുടെ മൃതദേഹം കണ്ടെത്തി, പരിക്കേറ്റ പാടുകള്‍

സഹോദരിമാരെ തിങ്കളാഴ്ച രാത്രി ഏഴോടെയാണ് കാണാതായത്. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുമൃതദേഹങ്ങളിലും പരുക്കേറ്റ പാടുകളുണ്ടെന്നും എന്നാല്‍ ലൈംഗിക അതിക്രമം നടന്നതായി സ്ഥിരീകരിച്ചിട്ടില്ലെന്നും പിലിബിത്ത് പോലിസ് മേധാവി ജയ്പ്രകാശ് പറഞ്ഞു.

Update: 2021-03-23 19:09 GMT

ലക്‌നൗ: പതിനെട്ട്, ഇരുപത് വയസ്സുളള സഹോദരിമാരെ കാണാതായതിനെതുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത് ഇരുവരുടേയും മൃതദേഹം. ഒരാളുടെ മൃതദേഹം മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയിലും മറ്റൊരാളുടേത് തറയില്‍ കിടക്കുന്ന നിലയിലുമായിരുന്നു. ഉത്തര്‍പ്രദേശിലെ പിലിബിത്ത് ജില്ലയിലാണ് നടുക്കമുളവാക്കുന്ന സംഭവം.

സഹോദരിമാരെ തിങ്കളാഴ്ച രാത്രി ഏഴോടെയാണ് കാണാതായത്. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുമൃതദേഹങ്ങളിലും പരുക്കേറ്റ പാടുകളുണ്ടെന്നും എന്നാല്‍ ലൈംഗിക അതിക്രമം നടന്നതായി സ്ഥിരീകരിച്ചിട്ടില്ലെന്നും പിലിബിത്ത് പോലിസ് മേധാവി ജയ്പ്രകാശ് പറഞ്ഞു.

തിരച്ചില്‍ ആരംഭിച്ചതിനു പിന്നാലെ തന്നെ ഒരാളുടെ മൃതദേഹം കണ്ടെത്തിയെങ്കിലും ആദ്യം പോലിസിനെ അറിയിക്കാന്‍ കുടുംബാംഗങ്ങള്‍ തയ്യാറായില്ലെന്നും പോലിസ് പറയുന്നു. രണ്ടാമത്തെ ആള്‍ക്കായി തിരച്ചില്‍ തുടരുകയും മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ ചൊവ്വാഴ്ച രാവിലെ കണ്ടെത്തുകയായിരുന്നു. ആദ്യ മൃതദേഹം കണ്ടെത്തിയതിനു സമീപം തന്നെയാണ് രണ്ടാമത്തെ മൃതദേഹവും. തുടര്‍ന്നാണ് കുടുംബാംഗങ്ങള്‍ അറിയിച്ചതെന്നും പോലിസ് പറയുന്നു. പോലിസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആദ്യത്തെ മൃതദേഹത്തിന് സമൂപത്തുനിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു.

Tags:    

Similar News