കൊയിലാണ്ടി: അരിക്കുളം റോഡിലെ മുത്താമ്പി പാലത്തില്‍നിന്നു പുഴയിലേക്ക് ചാടി യുവതി മരിച്ചു. പന്തലായനി ചാത്തോത്ത് ദേവി നിവാസില്‍ അതുല്യ(38)യാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം. സ്‌കൂട്ടറില്‍ എത്തിയ യുവതി സ്‌കൂട്ടര്‍ പാലത്തിന് സമീപം നിര്‍ത്തിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞെന്ന് പോലിസ് അറിയിച്ചു. പോലിസും അഗ്‌നിരക്ഷാസേനയും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. ഭര്‍ത്താവ്: സുമേഷ്. മകള്‍: സാന്ദ്ര.