ഗസയ്ക്ക് പിന്തുണയുമായി പത്തുലക്ഷം പേരുടെ പ്രകടനവുമായി ഹൂത്തികള്‍ (വീഡിയോ)

Update: 2025-01-03 14:42 GMT

സന്‍ആ: ഗസയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പത്തുലക്ഷം പേരുടെ പ്രകടനവുമായി യെമനിലെ ഹൂത്തികള്‍. സാദ, മാരിബ്, റയ്മ തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രകടനം നടന്നത്. 'അല്‍ അഖ്‌സ പിന്തുണ സമിതിയുടെ' നേതൃത്വത്തിലാണ് പ്രകടനങ്ങള്‍ നടത്തിയതെന്ന് ഹൂത്തികളുടെ സൈനികവക്താവായ യഹ്‌യാ സാരീ പറഞ്ഞു.

മൊത്തം 180 പ്രദേശങ്ങളിലാണ് പ്രകടനം നടന്നിരിക്കുന്നത്. ഗസയ്ക്കുള്ള പിന്തുണ നിരുപാധികമാണെന്ന് യഹ്‌യാ സാരീ പറഞ്ഞു. ഗസയിലെ ഇസ്രായേല്‍ അധിനിവേശം അവസാനിക്കാത്തിടത്തോളം കാലം മിസൈല്‍ ആക്രമണങ്ങള്‍ തുടരും. ''യെമനില്‍ വൈദ്യുതി നിലയം ആക്രമിക്കപ്പെട്ടാല്‍ ഇസ്രായേലിലെ വൈദ്യുതി നിലയവും ആക്രമിക്കും. വിമാനത്താവളം ആക്രമിച്ചാല്‍ തിരിച്ചും വിമാനത്താവളം ആക്രമിക്കും.''-ഹൂത്തികള്‍ അറിയിച്ചു.

PHOTO:മസ്ജിദുല്‍ അഖ്‌സയുടെ മാതൃകയുമായി ഹൂത്തികള്‍ നടത്തിയ പ്രകടനം

Tags:    

Similar News