'ഏതു കരയും കടലും ആക്രമണ പരിധിയില്‍'; പുതിയ മിസൈലുകളുമായി ഹൂത്തികള്‍
തെല്‍ അവീവിലേക്ക് ഹൂത്തികള്‍ അയച്ച യഫ(തെല്‍ അവീവ്) ഡ്രോണുകളെ സയണിസ്റ്റ് സൈന്യത്തിന് നശിപ്പിക്കാന്‍ കഴിഞ്ഞില്ല. അവയെല്ലാം ഉദ്ദേശിച്ച ലക്ഷ്യം പൂര്‍ത്തിയാക്കി വലിയ നാശനഷ്ടങ്ങളാണ് വിതച്ചത്. ഇസ്രായേലിനെ നേരിടുന്നതിന് ഒപ്പം അമേരിക്കന്‍ബ്രിട്ടീഷ് സഖ്യത്തിന്റെ ചെങ്കടലിലെ യുദ്ധക്കപ്പലുകളും ആക്രമണത്തിന് ഇരയാവുന്നുണ്ട്.
സന്‍ആ: സയണിസ്റ്റ് അധിനിവേശ സൈന്യത്തിനെതിരേ പുതിയ മിസൈലുകള്‍ വിന്യസിച്ച് യെമനിലെ ഹൂത്തി ഗറില്ലകള്‍. ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ ഹസന്‍ നസറുല്ല കൊല്ലപ്പെട്ടതിന് ശേഷം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ലക്ഷ്യം വെച്ച് അയച്ച ഫലസ്തീന്‍2 എന്ന ഹൈപ്പര്‍സോണിക്ക് മിസൈല്‍ ഇസ്രായേലിനെ ഞെട്ടിച്ചിരിക്കുകയാണ്. ശബ്ദത്തേക്കാള്‍ അഞ്ച് മടങ്ങ് വേഗതയില്‍ സഞ്ചരിക്കുന്ന ഈ റോക്കറ്റുകള്‍ അതിവേഗമാണ് യെമനില്‍ നിന്ന് നെതന്യാഹു ഉണ്ടായിരുന്ന ബെന്‍ ഗ്യൂരിയോണ്‍ വിമാനത്താവളത്തില്‍ എത്തിയത്. ഇസ്രായേലിന്റെ ശക്തമായ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് ഈ മിസൈലിനെ തകര്‍ക്കാന്‍ കഴിഞ്ഞില്ല.
നെതന്യാഹു ഹൂത്തികളുടെ സൈനിക ലക്ഷ്യമാണെന്ന് മിസൈല്‍ ആക്രമണം വ്യക്തമാക്കുന്നതായി സൈനിക വിദഗ്ദനായ ബ്രിഗേഡിയര്‍ ജനറല്‍ മുജീബ് ഷാംസാന്‍ പറയുന്നു. ഫലസ്തീന് വേണ്ടിയുള്ള പോരാട്ടത്തില്‍ അഞ്ചാം ഘട്ടം ഹൂത്തികള്‍ പിന്നിട്ടു കഴിഞ്ഞു. ഫലസ്തീന്‍2 ഹൈപ്പര്‍സോണിക് മിസൈലിന് പുറമെ സമദ്4 ഡ്രോണുകളും ഖുദ്‌സ്5 ക്രൂയിസ് മിസൈലുകളും ഹൂത്തികള്‍ ഇസ്രായേലിലേക്ക് അയക്കുന്നുണ്ട്. നേരത്തെ ഇസ്രായേലിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ എത്തിയിരുന്ന മിസൈലുകള്‍ ഇപ്പോള്‍ ഉള്‍പ്രദേശങ്ങളിലും എത്തുന്നതായി സയണിസ്റ്റ് സൈന്യം സമ്മതിക്കുന്നുമുണ്ട്.
തെല്‍ അവീവിലേക്ക് ഹൂത്തികള്‍ അയച്ച യഫ(തെല്‍ അവീവ്) ഡ്രോണുകളെ സയണിസ്റ്റ് സൈന്യത്തിന് നശിപ്പിക്കാന്‍ കഴിഞ്ഞില്ല. അവയെല്ലാം ഉദ്ദേശിച്ച ലക്ഷ്യം പൂര്‍ത്തിയാക്കി വലിയ നാശനഷ്ടങ്ങളാണ് വിതച്ചത്. ഇസ്രായേലിനെ നേരിടുന്നതിന് ഒപ്പം അമേരിക്കന്‍ബ്രിട്ടീഷ് സഖ്യത്തിന്റെ ചെങ്കടലിലെ യുദ്ധക്കപ്പലുകളും ആക്രമണത്തിന് ഇരയാവുന്നുണ്ട്.
സയണിസ്റ്റ് ഭരണകൂടം എല്ലാ മേഖലകളിലും തിരിച്ചടി നേരിടുന്നതായി ബ്രിഗേഡിയര്‍ ജനറല്‍ മുജീബ് ഷംസാന്‍ പറയുന്നു. ഫലസ്തീന്‍ പ്രദേശങ്ങളില്‍ കുടിയേറുന്ന ജ്യൂതന്‍മാര്‍ മതിയായ സുരക്ഷ ലഭിക്കാത്തതിനാല്‍ തിരിച്ചു പോവേണ്ട സ്ഥിതിയാണുള്ളത്. യെമന്‍, ഫലസ്തീന്‍, ഇറാഖ്, ഇറാന്‍ എന്നിവയുടെ സംയുക്ത സൈനിക നടപടി ഇസ്ലാമിക സാഹോദര്യത്തിന്റെ ശക്തിയാണ് തെളിയിക്കുന്നത്. ഫാദി4 മിസൈല്‍ ഉപയോഗിച്ച് ഹിസ്ബുല്ല തെല്‍ അവീവ് ആക്രമിച്ചതിന് അതിന് തെളിവാണ്. ഓപ്പറേഷന്‍ ട്രൂത്ത്ഫുള്‍ പ്രോമിസ് എന്ന പേരില്‍ ഇറാന്‍ അയച്ച നൂറുകണക്കിന് ഹൈപ്പര്‍സോണിക്ക് മിസൈലുകള്‍ ഇസ്രായേലില്‍ കനത്ത നാശമാണ് വിതച്ചത്. സയണിസ്റ്റ് സൈന്യത്തിന്റെ പ്രമുഖ കേന്ദ്രങ്ങളായ ഗിലിലോട്ട് താവളം, രഹസ്യാന്വേഷണ വിഭാഗം ആസ്ഥാനം, മൊസാദ് ആസ്ഥാനം എന്നിവയും ആക്രമിക്കപ്പെട്ടു.
'' കരയും കടലും ഇസ്രായേലിന്റെ ഉള്‍പ്രദേശങ്ങളും ഇന്ത്യന്‍ മഹാസമുദ്രവും അറബിക്കടലും വരെ ഇപ്പോള്‍ ഹൂത്തികളുടെ ആക്രമണ പരിധിയിലാണ്. സയണിസ്റ്റുകള്‍ കൂടുതല്‍ അല്‍ഭുദങ്ങള്‍ പ്രതീക്ഷിക്കേണ്ടി വരുമെന്നാണ് സയ്യിദ് അബ്ദുല്‍ മാലിക്ക് ബദ്‌റുദ്ദീന്‍ അല്‍ ഹൂത്തി പറഞ്ഞിരിക്കുന്നത്.'' ബ്രിഗേഡിയര്‍ ജനറല്‍ മുജീബ് ഷാംസാന്‍ വ്യക്തമാക്കുന്നു.