'ഇതെന്ത് നിയമം': യുപിയിലെ ബുള്‍ഡോസിങിനെ കടന്നാക്രമിച്ച് അഖിലേഷ് യാദവ്

'ഇതെന്ത് നിയമമാണ്, രാജ്യത്ത് സ്ഥിതിഗതികള്‍ വഷളാക്കുകയും ലോകമെമ്പാടും ശക്തമായ പ്രതികരണം ഉണ്ടാക്കുകയും ചെയ്ത വ്യക്തികള്‍ സുരക്ഷിതമായി കഴിയുന്നു, സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ബുള്‍ഡോസര്‍ ഉപയോഗിച്ച് ശിക്ഷിക്കുന്നു'-അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Update: 2022-06-12 13:04 GMT
ഇതെന്ത് നിയമം:  യുപിയിലെ ബുള്‍ഡോസിങിനെ  കടന്നാക്രമിച്ച് അഖിലേഷ് യാദവ്

ലഖ്‌നൗ: പ്രയാഗ്‌രാജ് അക്രമക്കേസിലെ മുഖ്യപ്രതിയെന്നാരോപിച്ച് മുഹമ്മദ് ജാവേദിന്റെ വീട് തകര്‍ത്ത ഉത്തര്‍പ്രദേശ് ഭരണകൂടത്തിന്റെ നടപടികള്‍ക്കെതിരേ ആഞ്ഞടിച്ച് സമാജ്‌വാദി പാര്‍ട്ടി (എസ്പി) നേതാവ് അഖിലേഷ് യാദവ്. 'ഇതെന്ത് നിയമമാണ്, രാജ്യത്ത് സ്ഥിതിഗതികള്‍ വഷളാക്കുകയും ലോകമെമ്പാടും ശക്തമായ പ്രതികരണം ഉണ്ടാക്കുകയും ചെയ്ത വ്യക്തികള്‍ സുരക്ഷിതമായി കഴിയുന്നു, സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ബുള്‍ഡോസര്‍ ഉപയോഗിച്ച് ശിക്ഷിക്കുന്നു'-അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

'ഇത് (സര്‍ക്കാര്‍ നടപടി) നമ്മുടെ സംസ്‌കാരത്തിലോ മതത്തിലോ നിയമനിര്‍മ്മാണത്തിലോ ഭരണഘടനയിലോ അനുവദനീയമല്ല'-മുന്‍ യുപി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ചുള്ള ബിജെപി വക്താക്കള്‍ നടത്തിയ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിഷേധംസംഘടിപ്പിച്ചവരുടെ വീടുകള്‍ വീടുകള്‍ കനത്ത പോലിസ് സാന്നിധ്യത്തില്‍ യുപി പോലിസ് തകര്‍ക്കുകയാണ്. വെല്‍ഫയര്‍ പാര്‍ട്ടി നേതാവ് മുഹമ്മദ് ജാവേദിന്റെ പ്രയാഗ് രാജിലെ വീട്ബു ള്‍ഡോസറുകള്‍ ഉപയോഗിച്ച് പോലിസ് തകര്‍ത്തിരുന്നു.

Tags:    

Similar News