'ആദ്യം മന്ത്രിമാര്‍ക്ക് നിയമപരമായും അവിഹിതത്തിലും എത്ര മക്കളുണ്ടെന്ന് പറയൂ'; ജനസംഖ്യാ നിയന്ത്രണ ബില്ലിനെതിരേ ആഞ്ഞടിച്ച് സല്‍മാന്‍ ഖുര്‍ഷിദ്

'ആദ്യം അവര്‍ തങ്ങളുടെ കുട്ടികളില്‍ എത്രപേര്‍ നിയമപരമായി ഉള്ളതാണെന്നും എത്രപേര്‍ അവിഹിതത്തില്‍ ഉണ്ടായതാണെന്നും പറയണം. തനിക്ക് എത്ര കുട്ടികളുണ്ടെന്ന് താന്‍ പറയും, എന്നിട്ട് അത് ചര്‍ച്ച ചെയ്യാം' -സല്‍മാന്‍ ഖുര്‍ഷിദ് വ്യക്തമാക്കി.

Update: 2021-07-14 06:19 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പുതിയ ജനസംഖ്യാ നിയന്ത്രണ ബില്ലിനെതിരേ രൂക്ഷ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. ഇത്തരത്തിലൊരു ബില്ല് നടപ്പിലാക്കുന്നതിന് മുന്‍പ് നിങ്ങളുടെ മന്ത്രിസഭയിലെ മന്ത്രിമാര്‍ക്ക് നിയമപരമായും അവിഹിതത്തിലും എത്ര മക്കളുണ്ടെന്ന് വെളിപ്പെടുത്തണമെന്ന് യുപി ഭരണകൂടത്തോട് സല്‍മാന്‍ ഖുര്‍ഷിദ് ആവശ്യപ്പെട്ടത്.

'ആദ്യം അവര്‍ തങ്ങളുടെ കുട്ടികളില്‍ എത്രപേര്‍ നിയമപരമായി ഉള്ളതാണെന്നും എത്രപേര്‍ അവിഹിതത്തില്‍ ഉണ്ടായതാണെന്നും പറയണം. തനിക്ക് എത്ര കുട്ടികളുണ്ടെന്ന് താന്‍ പറയും, എന്നിട്ട് അത് ചര്‍ച്ച ചെയ്യാം' -സല്‍മാന്‍ ഖുര്‍ഷിദ് വ്യക്തമാക്കി.

ബില്ലിനെതിരേ ബിജെപിക്കുള്ളില്‍നിന്നു തന്നെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് ജനസംഖ്യാ നിയന്ത്രണ ബില്ലിന്റെ കരട് രൂപം യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ പുറത്തുവിട്ടത്. രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യവും ജോലിയും നിഷേധിക്കുന്നതാണ് കരട് ബില്‍. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ബില്ലില്‍ പറയുന്നു.നിലവില്‍ സര്‍ക്കാര്‍ ജോലി ഉള്ള വ്യക്തി ആണെങ്കില്‍ സ്ഥാനക്കയറ്റം നിഷേധിക്കുമെന്നും കരട് ബില്ലില്‍ പറയുന്നു. ഈ മാസം 19 വരെ ബില്ലിനെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം.

Tags:    

Similar News