കനത്ത മഴ: വെള്ളത്തില്‍ മുങ്ങി ഹൈദരാബാദ്; രണ്ടുപേരെ കാണാതായി, ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍

Update: 2021-10-09 04:27 GMT

ഹൈദരാബാദ്: കനത്ത മഴയെത്തുടര്‍ന്ന് ഹൗദരാബാദില്‍ വെള്ളപ്പൊക്കം രൂക്ഷമായി. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം പൂര്‍ണമായും വെള്ളത്തിനടിയിലായി. വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറിയതിനെത്തുടര്‍ന്ന് പലയിടങ്ങളും ജലാശയം രൂപപ്പെട്ട അവസ്ഥയാണ്. ശക്തമായ ഒഴുക്കില്‍പ്പെട്ട് രണ്ടുപേരെ കാണാതായതായി അധികൃതര്‍ അറിയിച്ചു. രാത്രി 8:30 നും 11 നും ഇടയില്‍ നഗരത്തില്‍ 10-12 സെന്റീമീറ്റര്‍ മഴ ലഭിച്ചു. അതിന്റെ ഫലമായി നിരവധി താഴ്ന്ന പ്രദേശങ്ങള്‍ പലയിടത്തും വീടുകളിലേക്ക് വെള്ളം കയറി.

വെള്ളപ്പൊക്കത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഓള്‍ഡ് സിറ്റിയിലെ വെള്ളപ്പൊക്കം നിറഞ്ഞ റെസ്‌റ്റോറന്റിന്റെ വീഡിയോ പുറത്തുവിട്ടത്. വെള്ളപ്പൊക്കത്തില്‍ കാലുകള്‍ മൂടിയ അവസ്ഥയില്‍ ഉപഭോക്താക്കള്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതും കാണാം. പാതകളില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറുകള്‍ ശക്തമായ ഒഴുക്കില്‍പ്പെട്ട് ഒലിച്ചുപോവുന്നുമുണ്ട്. കഴിഞ്ഞ വര്‍ഷവും സപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ ശക്തമായ വെള്ളപ്പൊക്കം നഗരവാസികളെ ദുരിതത്തിലാക്കിയിരുന്നു.

അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ നഗരഭരണകൂടം പ്രവര്‍ത്തിക്കുന്നില്ലെന്ന് അവര്‍ ആരോപിച്ചു. ചിന്തല്‍കുന്തയില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ട് ഒഴുകിപ്പോയി. അദ്ദേഹം സുരക്ഷിതനാണെന്ന് പിന്നീട് റിപോര്‍ട്ട് ചെയ്യപ്പെട്ടു. അതേസമയം, വനസ്ഥലിപുരത്ത് മറ്റ് രണ്ടുപേരെ കാണാതായതായി പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തകര്‍ അവരെ തിരയുന്നു. മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ കെ പുരുഷോത്തമനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. സരൂര്‍നഗറിലെ ലിംഗോജിഗുഡയില്‍ 13 സെന്റീമീറ്റര്‍ മഴയാണ് ലഭിച്ചത്.

Tags:    

Similar News