'അവരെ പോലിസ് കൊണ്ട് പോയതിന് ശേഷം ഭക്ഷണം പോലും കഴിച്ചില്ല'; റോഹിഗ്യന്‍ മുസ് ലിം ബാലന്റെ ചിത്രം പങ്കുവച്ച് കമ്രാന്‍ യൂസഫ്
ജമ്മു പോലിസാണ് ഖാലിദ് ഹുസൈന്‍ എന്ന 11 കാരന്റെ മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തത്. മറ്റ് 170 റോഹിഗ്യന്‍ അഭയാര്‍ത്ഥികളോടൊപ്പമാണ് ഖാലിദ് ഹുസൈന്റെ മാതാപിതാക്കളെ ജമ്മു പോലിസ് കസ്റ്റഡിയിലെടുത്തതെന്നും കമ്രാന്‍ യൂസഫ് ഫേസ്ബുക്കില്‍ കുറിച്ചു.
ന്യൂഡല്‍ഹി: വംശഹത്യയുടേയും ഭരണകൂട ഭീകരതയുടേയും ഇരയായി അഭയാര്‍ത്ഥിയായി കഴിയുന്ന റോഹിഗ്യന്‍ മുസ് ലിം ബാലന്റെ കണ്ണീരണിഞ്ഞ ചിത്രം പങ്കുവച്ച് കശ്മീരി ഫോട്ടോ ജേര്‍ണലിസ്റ്റ് കമ്രാന്‍ യൂസഫ്.
'അവരെ പോലിസ് കൊണ്ട് പോയതിന് ശേഷം ഭക്ഷണം പോലും കഴിച്ചിട്ടില്ല' എന്ന കുട്ടിയുടെ വാചകം അടിക്കുറിപ്പാക്കിയാണ് കമ്രാന്‍ യൂസഫ് തന്റെ ഫേസ്ബുക്ക് പേജില്‍ ചിത്രം പങ്കുവച്ചത്. ജമ്മു പോലിസാണ് ഖാലിദ് ഹുസൈന്‍ എന്ന 11 കാരന്റെ മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തത്. മറ്റ് 170 റോഹിഗ്യന്‍ അഭയാര്‍ത്ഥികളോടൊപ്പമാണ് ഖാലിദ് ഹുസൈന്റെ മാതാപിതാക്കളെ ജമ്മു പോലിസ് കസ്റ്റഡിയിലെടുത്തതെന്നും കമ്രാന്‍ യൂസഫ് ഫേസ്ബുക്കില്‍ കുറിച്ചു.