തകര്‍ന്ന വ്യോമസേനാ വിമാനത്തിലുണ്ടായിരുന്നവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

അഞ്ചല്‍ സ്വദേശി സര്‍ജന്റ് അനൂപ് കുമാര്‍, തൃശൂര്‍ മുളങ്കുന്നത്തുകാവ് പെരിങ്ങണ്ടൂര്‍ സ്വദേശി സ്‌ക്വാഡ്രന്‍ ലീഡര്‍ വിനോദ്, കണ്ണൂര്‍ സ്വദേശി കോര്‍പറല്‍ എന്‍കെ ഷരിന്‍ എന്നിവരാണു അപകടത്തില്‍ മരിച്ച മലയാളികള്‍

Update: 2019-06-13 13:13 GMT

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ തകര്‍ന്നു വീണ വ്യോമസേനയുടെ വിമാനത്തിലുണ്ടായിരുന്ന മൂന്നു മലയാളികള്‍ ഉള്‍പെടെയുള്ള 13 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് ഇന്നു പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

അഞ്ചല്‍ സ്വദേശി സര്‍ജന്റ് അനൂപ് കുമാര്‍, തൃശൂര്‍ മുളങ്കുന്നത്തുകാവ് പെരിങ്ങണ്ടൂര്‍ സ്വദേശി സ്‌ക്വാഡ്രന്‍ ലീഡര്‍ വിനോദ്, കണ്ണൂര്‍ സ്വദേശി കോര്‍പറല്‍ എന്‍കെ ഷരിന്‍ എന്നിവരാണു അപകടത്തില്‍ മരിച്ച മലയാളികള്‍.

തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സും കണ്ടെടുത്തിട്ടുണ്ട്. ഇന്നു പുലര്‍ച്ചെയാണ് വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് പരിശോധന നടത്തിയത്.

അസമിലെ ജോര്‍ഹട്ട് വിമാനത്താവളത്തില്‍ നിന്ന് അരുണാചലിലെ മെചുക ലാന്‍ഡിങ് ഗ്രൗണ്ടിലേക്കു പറക്കുമ്പോള്‍ ജൂണ്‍ മൂന്നിനാണ് ഇരട്ട എന്‍ജിനുള്ള റഷ്യന്‍ നിര്‍മിത എഎന്‍ 32 വിമാനം കാണാതായത്.

തുടര്‍ന്നു നടന്ന പരിശോധനക്കിടെ കഴിഞ്ഞ ദിവസമാണ് വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 

Tags:    

Similar News