വ്യോമസേനാ വിമാനം രാജസ്ഥാനില്‍ തകര്‍ന്നു വീണു; പൈലറ്റ് രക്ഷപ്പെട്ടു

പരിശീലനപ്പറക്കലിനിടെയാണ് അപകടം.

Update: 2021-08-25 14:45 GMT
വ്യോമസേനാ വിമാനം രാജസ്ഥാനില്‍ തകര്‍ന്നു വീണു; പൈലറ്റ് രക്ഷപ്പെട്ടു

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്21 ബൈസണ്‍ യുദ്ധവിമാനം രാജസ്ഥാനിലെ ബാര്‍മറില്‍ തകര്‍ന്നു വീണു. പരിശീലനപ്പറക്കലിനിടെയാണ് അപകടം.

വിമാനം തകര്‍ന്നത് സ്ഥിരീകരിച്ച വ്യോമസേന, പൈലറ്റ് സുരക്ഷിതനാണെന്ന് വ്യക്തമാക്കി. വൈകീട്ട് 5.30ഓടെയായിരുന്നു അപകടം. വിമാനത്തിന്റെ സാങ്കേതിക തകരാറാണ് അപകടത്തിനിടയാക്കിയത്. വിമാനം തകരുന്ന ഘട്ടത്തില്‍ പൈലറ്റ് സുരക്ഷിതനായി പുറത്തുകടക്കുകയായിരുന്നു. അപകടത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ മേയില്‍ മറ്റൊരു മിഗ്21 വിമാനം പഞ്ചാബിലെ മോഗ ജില്ലയില്‍ തകര്‍ന്നുവീണിരുന്നു. വയലില്‍ വിമാനം തകര്‍ന്ന് അന്ന് പൈലറ്റ് കൊല്ലപ്പെട്ടിരുന്നു.

Tags:    

Similar News