കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന്റെ വീട്ടില്‍ ഐസ്‌ക്രീം ബോംബുകള്‍; ഇയാള്‍ മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍

Update: 2024-12-20 12:21 GMT

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് മൂന്ന് ഐസ്‌ക്രീം ബോംബുകള്‍ പിടിച്ചെടുത്തു. ഉളിക്കല്‍ പരിക്കളത്ത് മൈലപ്രവന്‍ ഗിരീഷി(37)ന്റെ വീടിന്റെ ടെറസില്‍ നിന്നാണ് ബോംബുകള്‍ കണ്ടെത്തിയതെന്ന് പോലിസ് അറിയിച്ചു. രാവിലെ സ്‌ഫോടനശബ്ദം കേട്ടതിന്റെ അടിസ്ഥാനത്തിലാണ് പോലിസും ബോംബ് സ്‌ക്വോഡും പ്രദേശത്ത് പരിശോധന നടത്തിയത്. തുടര്‍ന്ന് ഇയാളുടെ വീടിന്റെ ടെറസില്‍ മൂന്ന് പെയിന്റ് ബക്കറ്റുകളിലായി സൂക്ഷിച്ച ബോംബുകള്‍ കണ്ടെത്തുകയായിരുന്നു. സമീപത്ത് ഒരു ഒഴിഞ്ഞ പാത്രവും കണ്ടെത്തി.

അതിലുണ്ടായിരുന്ന ബോംബ് പരീക്ഷിച്ചിട്ടുണ്ടാവുമെന്നാണ് അനുമാനം. ആര്‍എസ്എസ് താലൂക്ക് ശിക്ഷക് പ്രമുഖായിരുന്ന ഗിരീഷ് ജനുവരിയിലാണ് സിപിഎമ്മില്‍ ചേര്‍ന്നത്. സിപിഎം ലോക്കല്‍ കമ്മിറ്റി കുടുംബ സംഗമത്തില്‍ ജില്ല സെക്രട്ടറി എം വി. ജയരാജനാണ് ഗിരീഷിനെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തിയത്.

Similar News