താങ്കള്‍ കാവല്‍ക്കാരനാണെങ്കില്‍ പറയൂ തന്റെ മകന്‍ എവിടെ? മോദിയോട് നജീബിന്റെ മാതാവ്
കാവല്‍ക്കാരന്‍ കള്ളനാണ് എന്ന രാഹുല്‍ ഗാന്ധിയുടെ പ്രയോഗത്തെ മറികടക്കാന്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രധാനമന്ത്രി തുടങ്ങിവെച്ച താനും കാവല്‍ക്കാരന്‍ എന്ന ഹാഷ്ടാഗ് കാംപയിന്‍ പുറത്തുവന്നതിനു പിന്നാലെയാണ് തന്റെ മകന്‍ എവിടെയെന്ന ചോദ്യമുയര്‍ത്തി നഫീസ്് മുന്നോട്ട് വന്നത്.
ന്യൂഡല്‍ഹി: താങ്കള്‍ കാവല്‍ക്കാരനാണെങ്കില്‍ തന്റെ മകന്‍ എവിടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ദൂരൂഹ സാഹചര്യത്തില്‍ കാണാതായ ജെഎന്‍യു വിദ്യാര്‍ഥി നജീബിന്റെ മാതാവ് ഫാത്തിമ നഫീസ്. കാവല്‍ക്കാരന്‍ കള്ളനാണ് എന്ന രാഹുല്‍ ഗാന്ധിയുടെ പ്രയോഗത്തെ മറികടക്കാന്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രധാനമന്ത്രി തുടങ്ങിവെച്ച താനും കാവല്‍ക്കാരന്‍ എന്ന ഹാഷ്ടാഗ് കാംപയിന്‍ പുറത്തുവന്നതിനു പിന്നാലെയാണ് തന്റെ മകന്‍ എവിടെയെന്ന ചോദ്യമുയര്‍ത്തി നഫീസ്് മുന്നോട്ട് വന്നത്.
'താങ്കള്‍ കാവല്‍ക്കാരനാണെങ്കില്‍ പറയൂ, എവിടെ എന്റെ മകന്‍ നജീബ്? എബിവിപി പ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെടാത്തത് എന്തുകൊണ്ടാണ്? രാജ്യത്തെ മൂന്ന് പ്രമുഖ ഏജന്‍സികള്‍ക്ക് അവനെ കണ്ടെത്താന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്' എന്നാണ് അവര്‍ ട്വീറ്റ് ചെയ്തത്.
എബിവിപി പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായതിനു പിന്നാലെ മൂന്നു വര്‍ഷം മുമ്പാണ് ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹമ്മദിനെ ഹോസ്റ്റല്‍ മുറിയില്‍ നിന്നും ദുരൂഹസാഹചര്യത്തില്‍ കാണാതായത്. സംഭവത്തില്‍ എബിവിപിക്കെതിരേ ശക്തമായ ആരോപണമുയര്‍ന്നെങ്കിലും കേസ് അന്വേഷിച്ച സിബിഐ സംഭവത്തില്‍ ദുരൂഹതയൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.