നിരോധിക്കുന്നെങ്കിൽ ആദ്യം ആർഎസ്എസിനെ നിരോധിക്കണം: എം വി ഗോവിന്ദൻ മാസ്റ്റർ
നിങ്ങൾ നിരോധിക്കണം എന്ന് പറയുമ്പോൾ ആദ്യം നിരോധിക്കേണ്ടത് ആർഎസ്എസിനെ അല്ലേ, അവരെ നിരോധിക്കുമോ?.
കണ്ണൂർ: നിരോധിക്കുന്നെങ്കിൽ ആദ്യം നിരോധിക്കേണ്ടത് ആർഎസ്എസിനെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. പോപുലർ ഫ്രണ്ടിനെ നിരോധിക്കുന്നതിൽ അഭിപ്രായം ആരാഞ്ഞ മാധ്യമ പ്രവർത്തകരോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നിങ്ങൾ നിരോധിക്കണം എന്ന് പറയുമ്പോൾ ആദ്യം നിരോധിക്കേണ്ടത് ആർഎസ്എസിനെ അല്ലേ, അവരെ നിരോധിക്കുമോ?. ആർഎസ്എസ് ആണല്ലോ പ്രധാനപ്പെട്ട വർഗീയവാദ സംഘടനാ പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന വിഭാഗമെന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
ആരേയും നിരോധിച്ചതുകൊണ്ട് മാത്രം ഒരു പ്രശ്നം ഇല്ലാതാകുന്നില്ല. മുമ്പ് ആർഎസ്എസിനെ നിരോധിച്ചിട്ടുണ്ട്, സിപിഐയെ നിരോധിച്ചിട്ടുണ്ട്. നിരോഘിച്ചതുകൊണ്ട് മാത്രം ഒരു പ്രസ്ഥാനവും അതിന്റെ ആശയവും ഇല്ലാതാകുന്നില്ല. നിരോധനം ചൂണ്ടിക്കാട്ടി നമ്മൾ നിരോധിക്കുമെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആർഎസ്എസ്-ബിജെപി സംഘപരിവാര ശക്തികളാണ് പോപുലർ ഫ്രണ്ടിന്റെ നിരോധനത്തിനായി ശക്തമായി വാദിക്കുന്നത്. അങ്ങിനെയെങ്കിൽ ആദ്യം നിരോധിക്കേണ്ടത് ആർഎസ്എസിനെയാണ്. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ അതുണ്ടാകില്ലെന്ന് ആർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.