കശ്മീര്‍ സംഘര്‍ഷം: പാകിസ്താനെതിരേ ഇന്ത്യ വ്യാജ പ്രചാരണം നടത്തുകയാണെന്ന് ഇമ്രാന്‍ഖാന്‍

കശ്മീരിലെ അശാന്തിക്ക് പിറകില്‍ പാകിസ്താനാണെന്ന് ഇന്ത്യ ആരോപിച്ചതിനു പിന്നാലെയാണ് ട്വിറ്ററില്‍ പാക് പ്രധാനമന്ത്രിയുടെ പ്രതികരണം.

Update: 2020-05-07 02:40 GMT

ഇസ്‌ലാമാബാദ്: നുഴഞ്ഞു കയറ്റ സിദ്ധാന്തത്തിലൂടെ തങ്ങളുടെ രാജ്യത്തിനെതിരെ വ്യാജ പ്രചാരണം നടത്താന്‍ നിലവിലെ സംഘര്‍ഷാവസ്ഥ ഇന്ത്യ ഉപയോഗിക്കുകയാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കശ്മീരിലെ അശാന്തിക്ക് പിറകില്‍ പാകിസ്താനാണെന്ന് ഇന്ത്യ ആരോപിച്ചതിനു പിന്നാലെയാണ് ട്വിറ്ററില്‍ പാക് പ്രധാനമന്ത്രിയുടെ പ്രതികരണം.

പാകിസ്താനെ ലക്ഷ്യംവച്ചുള്ള വ്യാജ പ്രചാരണത്തിന് ഉപായം കണ്ടെത്താനുള്ള ഇന്ത്യയുടെ തുടര്‍ച്ചയായ ശ്രമങ്ങളെക്കുറിച്ച് താന്‍ ലോകത്തിന് മുന്നറിയിപ്പ് നല്‍കുന്നു. നിയന്ത്രണ രേഖയിലെ നുഴഞ്ഞകയറ്റമെന്ന ഇന്ത്യയുടെ അടിസ്ഥാനരഹിതമായ ആരോപണം അപകടകരമായ അജണ്ടയുടെ തുടര്‍ച്ചയാണെന്നും ഖാന്‍ ട്വീറ്റ് ചെയ്തു. കശ്മീരിലെ പ്രശ്‌നം പ്രാദേശികമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ദക്ഷിണേഷ്യയുടെ സമാധാനം തകര്‍ക്കുന്ന നയങ്ങളാണ് ഇന്ത്യയിലെ ഭരണകക്ഷി പിന്തുടരുന്നതെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഇന്ത്യയുടെ അശ്രദ്ധമായ നീക്കങ്ങള്‍ ദക്ഷിണേഷ്യയിലെ സമാധാനത്തെയും സുരക്ഷയെയും അപകടത്തിലാക്കുന്നതിനുമുമ്പ് അന്താരാഷ്ട്ര സമൂഹം നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാകിസ്താന്‍ മുസ്‌ലിം ലീഗ് (നവാസ്) പ്രസിഡന്റും പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവുമായ ഷെഹ്ബാസ് ഷെരീഫും ഇന്ത്യയ്‌ക്കെതിരേ ആരോപണവുമായി മുന്നോട്ട് വന്നിട്ടുണ്ട്. 'ഭീകരവാദത്തിന്റെ വിക്ഷേപണത്തറകള്‍' എന്ന ഇന്ത്യയുടെ ആരോപണം പാകിസ്ഥാനെതിരായ പ്രചാരണത്തെ ശക്തിപ്പെടുത്തുന്നതിനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

Tags:    

Similar News