പാകിസ്താനിലെ പഞ്ചാബ് നിയമസഭയില്‍ കൈയ്യാങ്കളി; ഡെപ്യൂട്ടി സ്പീക്കര്‍ക്കെതിരേ കൈയേറ്റം

പ്രതിപക്ഷത്തിന് അനുകൂലമായി നിലപാടെടുത്തെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.

Update: 2022-04-16 19:15 GMT

ലാഹോര്‍: പാകിസ്താനിലെ പഞ്ചാബ് നിയമസഭയില്‍ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. ഇംറാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹ്രീക് ഇ ഇന്‍സാഫിന്റെ എംഎല്‍എമാരാണ് സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള ഡെപ്യൂട്ടി സ്പീക്കറെ കൈയേറ്റം ചെയ്തത്. പ്രതിപക്ഷത്തിന് അനുകൂലമായി നിലപാടെടുത്തെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.

പ്രവിശ്യയുടെ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള നിയമസഭാ സമ്മേളനത്തിനായി എത്തിയപ്പോഴായിരുന്നു ദോസ്ത് മുഹമ്മദ് മസാറിക്ക് മര്‍ദ്ദനമേറ്റത്. പിടിഎ എംഎല്‍എമാര്‍ അദ്ദേഹത്തെ മര്‍ദ്ദിക്കുന്നതും വലിച്ചിഴക്കാന്‍ ശ്രമിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് അദ്ദേഹത്തെ രക്ഷിച്ചുകൊണ്ടുപോയത്.

ദോസ്ത് മുഹമ്മദ് മസാറിയെ വിശ്വാസ വഞ്ചകന്‍ എന്ന് വിളിച്ചുകൊണ്ടാണ് പിടിഎ എംഎല്‍എമാര്‍ ആക്രമിച്ചത്. വിമത എംഎല്‍എമാരെ വോട്ട് ചെയ്യാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ അനുവദിച്ചതും അവര്‍ പ്രതിപക്ഷത്തെ പിന്തുണക്കാന്‍ തീരുമാനിച്ചതുമാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്. മുഖ്യമന്ത്രി തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ വിമത എംഎല്‍എമാരെ അനുവദിക്കില്ലെന്ന് പിടിഎ എംഎല്‍എമാര്‍ പറഞ്ഞു.

Tags:    

Similar News