എടത്വയില്‍ നെല്‍കര്‍ഷകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കനത്ത മഴയില്‍ ബിനു തോമസിന്റെ നാലേക്കര്‍ പാടത്ത് വെള്ളം കയറിയിരുന്നു.

Update: 2022-04-14 01:22 GMT

ആലപ്പുഴ: നെല്‍കര്‍ഷകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. എടത്വയിലെ പുത്തന്‍പറമ്പില്‍ ബിനു തോമസ് എന്നയാളാണ് വിഷം കഴിച്ച് ആത്മഹത്യചെയ്യാന്‍ ശ്രമിച്ചത്. കൃഷിനാശത്തില്‍ മനംനൊന്താണ് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. കനത്ത മഴയില്‍ ബിനു തോമസിന്റെ നാലേക്കര്‍ പാടത്ത് വെള്ളം കയറിയിരുന്നു.

നെല്ലിനടിക്കുന്ന കീടനാശിനിയാണ് ബിനു തോമസ് കഴിച്ചതെന്നാണ് വിവരം. പറമ്പിലെ ഷെഡിനുള്ളില്‍ ഇയാളെ അവശനിലയില്‍ കണ്ടെത്തിയ സുഹൃത്തുക്കള്‍ ഉടന്‍ വണ്ടാനം മെഡിക്കല്‍ കോളജിലെത്തിക്കുകയായിരുന്നു. 

Similar News