സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന പകുതിയായി കുറഞ്ഞു

ഏറ്റവും നഷ്ടം സംഭവിച്ച ബ്രാന്റ് ഷവോമിയാണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 30.9 ശതമാനം ഫോണ്‍ വില്‍പ്പനയാണ് ഈ ബ്രാന്റിന് നഷ്ടപ്പെട്ടത്.

Update: 2020-07-23 06:22 GMT

ന്യൂഡല്‍ഹി: കൊവിഡ് 19 പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന പകുതിയായി കുറഞ്ഞതായി റിപ്പോര്‍ട്ട്. 2020 രണ്ടാം പാദത്തില്‍ 48 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയതെന്ന് മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനം കാനലൈസ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

ലോക്ക് ഡൗണും നിയന്ത്രണങ്ങളും മൂലം വില്‍പ്പനയ്ക്ക് ആവശ്യമായ ഗാഡ്ജറ്റുകള്‍ വിപണിയില്‍ എത്തുന്നില്ല എന്നതാണ് കച്ചവടക്കാര്‍ നേരിടുന്ന പ്രതിസന്ധി. ഇതിനൊപ്പം തന്നെ സ്മാര്‍ട്ട്‌ഫോണ്‍ ആവശ്യക്കാരുടെ എണ്ണവും തീരെകുറഞ്ഞിട്ടുണ്ട്. ഓണ്‍ലൈനിലും ഓഫ് ലൈനിലും വില്‍പ്പനക്കാരില്‍ എല്ലാം പ്രതിസന്ധിയുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

സ്മാര്‍ട്ട്‌ഫോണുകളുടെ പ്രദേശിക ഉത്പാദനവും പ്രതിസന്ധികളെ നേരിടുന്നു എന്നാണ് സൂചന. ഷവോമി, ഓപ്പോ പോലുള്ള ഇന്ത്യയിലെ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്റുകള്‍ ആവശ്യത്തിന് ഫോണുകള്‍ വിപണിയില്‍ എത്തിക്കാന്‍ സാധിക്കാത്ത പ്രതിസന്ധി കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ നേരിട്ടുവെന്നാണ് പഠനത്തില്‍ കാനലൈസ് പറയുന്നത്.

ഏറ്റവും നഷ്ടം സംഭവിച്ച ബ്രാന്റ് ഷവോമിയാണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 30.9 ശതമാനം ഫോണ്‍ വില്‍പ്പനയാണ് ഈ ബ്രാന്റിന് നഷ്ടപ്പെട്ടത്. വിവോ 21.3 ശതമാനം, സാംസങ്ങ് 16.3 ശതമാനം, ഒപ്പോ 12.9 ശതമാനം, റിയല്‍ മീ 10 ശതമാനം എന്നിങ്ങനെയാണ് ഒരോ ബ്രാന്റിനും വിപണി വിഹിതത്തില്‍ നഷ്ടം സംഭവിച്ചത് എന്നാണ് കാനലൈസ് പറയുന്നത്. 

Tags:    

Similar News