'പൗരത്വം ഉപേക്ഷിക്കുന്ന അതി സമ്പന്നര്‍'; കൂടുതല്‍ ഇന്ത്യക്കാര്‍

ഗ്ലോബല്‍ വെല്‍ത്ത് മൈഗ്രേഷന്‍ റിവ്യൂ' പുറത്ത് വിട്ട കണക്ക് പ്രകാരം പൗരത്വം ഉപേക്ഷിച്ച് മറ്റു രാജ്യങ്ങളിലേക്ക് പോകുന്ന അതി സമ്പന്നരുടെ കാര്യത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തായിരുന്നു. 2020ല്‍ ഇത് 62.6 ശതമാനം വര്‍ദ്ധിച്ചു.

Update: 2021-02-13 09:49 GMT

ന്യൂഡല്‍ഹി: സ്വന്തം രാജ്യം ഉപേക്ഷിച്ച് മറ്റു രാജ്യങ്ങളിലെ പൗരത്വം തേടുന്ന അതിസമ്പന്നരില്‍ കൂടുതലും ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്. കൊവിഡ് അന്താരാഷ്ട്ര യാത്രകള്‍ കുറച്ചെങ്കിലും മറ്റു രാജ്യങ്ങളില്‍ പൗരത്വം തേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവാണ് ഉണ്ടാക്കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യാ റിപ്പോര്‍ട്ട് ചെയ്യുന്നു.

2020ലെ കണക്കുകള്‍ പ്രകാരം മറ്റു രാജ്യങ്ങളിലെ പൗരത്വം തേടുന്നവരില്‍ ഇന്ത്യക്കാരാണ് മുന്നില്‍. 2019ല്‍ ആറാം സ്ഥാനത്തായിരുന്ന യുഎസ് രണ്ടാം സ്ഥാനത്തെത്തി. കൊവിഡ് വ്യാപനവും രാഷ്ട്രീയ അനിശ്ചിതത്വങ്ങളുമാണ് അമേരിക്ക വിടാന്‍ പൗരന്‍മാരെ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. പാകിസ്താന്‍, സൗത്ത് ആഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനത്ത്.

2019ല്‍ 7000 അതി സമ്പന്നരായ ഇന്ത്യ വിട്ടതായാണ് കണക്ക്. ഗ്ലോബല്‍ വെല്‍ത്ത് മൈഗ്രേഷന്‍ റിവ്യൂ' പുറത്ത് വിട്ട കണക്ക് പ്രകാരം പൗരത്വം ഉപേക്ഷിച്ച് മറ്റു രാജ്യങ്ങളിലേക്ക് പോകുന്ന അതി സമ്പന്നരുടെ കാര്യത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തായിരുന്നു. 2020ല്‍ ഇത് 62.6 ശതമാനം വര്‍ദ്ധിച്ചു. കാനഡ, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങളിലേക്ക് കുടിയേറാനാണ് കൂടുതലും ഇന്ത്യക്കാര്‍ ആഗ്രഹിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പോര്‍ച്ചുഗല്‍, ആസ്‌ത്രേലിയ, യുകെ, തുര്‍ക്കി കുടിയേറ്റത്തിനുള്ള അപേക്ഷകളും വര്‍ദ്ധിച്ചിട്ടുണ്ട്. നിക്ഷേപം വഴി പൗരത്വം(സിറ്റിസണ്‍ഷിപ്പ് ബൈ ഇന്‍വെസ്റ്റ്‌മെന്റ്) എന്ന പദ്ധതി പ്രകാരമാണ് കൂടുതല്‍ സമ്പന്നരും കുടിയേറ്റം സാധ്യമാക്കുന്നത്.

Tags:    

Similar News