ചാവക്കാട് ബ്ലാങ്ങാട് മീന്‍ചന്തയില്‍ മിന്നല്‍ പരിശോധന; 30 പേര്‍ക്കെതിരേ കേസ്

Update: 2020-07-11 04:15 GMT

തൃശൂര്‍: ചാവക്കാട് ബ്ലാങ്ങാട് മീന്‍ചന്തയില്‍ പോലിസ് മിന്നല്‍ പരിശോധന നടത്തി. മാസ്‌ക് ധരിക്കാതെയും സാമൂഹികഅകലം പാലിക്കാതെയും കണ്ടെത്തിയ 30 പേര്‍ക്കെതിരേ കേസെടുത്തു. ജില്ലയില്‍ കൊവിഡ് രോഗികള്‍ ഏറ്റവുമധികമുള്ള മേഖലയാണിത്. അതിനാല്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ കുറച്ചുദിവസമായി ചാവക്കാട് ഭാഗത്തെ പല ചന്തകളും പ്രവര്‍ത്തിക്കുന്നത് കൊവിഡ് പ്രോട്ടോക്കോളോ മുന്‍കരുതലോ പാലിക്കാതെയാണെന്ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഇതിന്റെ അടിസ്ഥാനത്തിലാണ് രാവിലെ പോലിസ് മിന്നല്‍ പരിശോധന നടത്തിയത്. വരുംദിവസങ്ങളിലും കര്‍ശനമായ പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

Inspection at Chavakkad Blangad fish market; Case against 30 people



Tags:    

Similar News