സമൂഹിക മാധ്യമങ്ങളിലൂടെ മന്ത്രിക്കെതിരേ അവഹേളനം; യാസര്‍ എടപ്പാളിനെതിരേ ലുക്ക് ഔട്ട് നോട്ടിസ്

മലപ്പുറം ചങ്ങരംകുളം പോലിസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് മലപ്പുറം എസ്പി യാസറിനെതിരേ ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയത്.

Update: 2020-10-23 12:28 GMT
സമൂഹിക മാധ്യമങ്ങളിലൂടെ മന്ത്രിക്കെതിരേ അവഹേളനം; യാസര്‍ എടപ്പാളിനെതിരേ ലുക്ക് ഔട്ട് നോട്ടിസ്

മലപ്പുറം: യാസര്‍ എടപ്പാളിനെതിരേ പോലിസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. സാമൂഹിക മാധ്യമങ്ങളിലൂടെ മന്ത്രി കെടി ജലീലിനെ അപകീര്‍ത്തിപെടുത്തിയെന്ന കേസിലാണ് ലുക്ക് ഔട്ട് നോട്ടിസ്. മലപ്പുറം ചങ്ങരംകുളം പോലിസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് മലപ്പുറം എസ്പി യാസറിനെതിരേ ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയത്.

പ്രവാസിയായ യാസറിനെ യുഎഇയില്‍ നിന്നു ഡീപോര്‍ട്ട് ചെയ്യാന്‍ മന്ത്രി കെടി ജലീല്‍ തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റില്‍ സമ്മര്‍ദ്ദം ചെലുത്തിയതായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് അന്വേഷണ ഏജന്‍സികള്‍ക്ക് മൊഴി നല്‍കിയിരുന്നു.

മന്ത്രിക്കെതിരേ സമൂഹ മാധ്യമത്തില്‍ പ്രചാരണം നടത്തിയതിന്റെ പേരിലാണ് തന്നെ വേട്ടയാടുന്നതെന്നാണ് യാസര്‍ എടപ്പാളിന്റെ ആരോപണം. മന്ത്രിയുടെ ഇടപെടലില്‍ പ്രതിഷേധിച്ച് മലപ്പുറത്തെ ഓഫിസിന് മുന്നില്‍ യാസര്‍ എടപ്പാളിന്റെ കുടുംബം പ്രതിഷേധ സമരം നടത്തിയിരുന്നു.

Tags:    

Similar News