വളര്‍ത്തുനായയ്ക്ക് മുസ് ലിം പേരിട്ട് രാഹുല്‍ ഗാന്ധി; പ്രതിഷേധം, മാപ്പ് പറയണമെന്ന് എഐഎംഐഎം നേതാവ്

Update: 2023-10-06 11:59 GMT

മുംബൈ: വളര്‍ത്തുനായക്ക് മുസ് ലിം പേരിട്ട രാഹുല്‍ ഗാന്ധിയുടെ നടപടിക്കെതിരേ പ്രതിഷേധം. കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധി സോണിയ ഗാന്ധിക്ക് നൂറി എന്ന നായക്കുട്ടിയെ സമ്മാനിച്ചത്. നൂറിയെ സോണിയാ ഗാന്ധിക്ക് കൈമാറുന്നതിന്റെ വിഡിയോ രാഹുല്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് പേരിനെ ചൊല്ലി പ്രതിഷേധമുയര്‍ന്നത്. രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് എഐഎഎംഐഎം നേതാവ് മുഹമ്മദ് ഫര്‍ഹാന്‍ ആവശ്യപ്പെട്ടു. നിരവധി മുസ് ലിം സ്ത്രീകള്‍ക്കുമുള്ള പേരാണിത്. നായക്ക് മുസ് ലിം പേരിട്ടത് ശരിയാണോ എന്ന് മതേതരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയും അതിലെ മുസ് ലിംകളോടും ചോദിക്കാന്‍ ആഗ്രഹിക്കുന്നതായി മുഹമ്മദ് ഫര്‍ഹാന്‍ ചോദിച്ചു. എക്‌സില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ഫര്‍ഹാന്റെ പ്രതികരണം. മുസ് ലിം പെണ്‍കുട്ടികളോടും സ്ത്രീകളോടും രാഹുല്‍ ഗാന്ധി മാപ്പ് പറയുമോ. രാഹുല്‍ ഗാന്ധി തന്റെ തെറ്റ് അംഗീകരിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നില്ലെങ്കില്‍ ഗാന്ധി കുടുംബം മുസ് ലിംകളെ എങ്ങനെ കാണുന്നുവെന്ന സൂചനയാണ് അത് നല്‍കുകയെന്നും മുഹമ്മദ് ഫര്‍ഹാന്‍ പറഞ്ഞു.

Tags:    

Similar News