ജെസ്‌നക്കായി 191 രാജ്യങ്ങളില്‍ ഇന്റര്‍പോളിന്റെ യെല്ലോ നോട്ടിസ്; എന്നിട്ടും ഒരു സൂചനയുമില്ല

ഇവരെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ഇന്റര്‍പോളിനു കൈമാറി. ഈ രാജ്യങ്ങളില്‍ എവിടെയെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കാനാണ് യെല്ലോ നോട്ടിസ് പുറപ്പെടുവിക്കുന്നത്.

Update: 2022-04-19 12:21 GMT

കൊച്ചി: പത്തനംതിട്ട മുക്കൂട്ടുതറയില്‍നിന്ന് നാലുവര്‍ഷം മുമ്പ് കാണാതായ ജെസ്‌ന മരിയ ജെയിംസിനെ കണ്ടെത്താന്‍ സിബിഐ ഇന്റര്‍പോള്‍ വഴി 191 രാജ്യങ്ങളില്‍ യെല്ലോ നോട്ടിസ് പുറപ്പെടുവിച്ചു. എന്നിട്ടും ഒരു സൂചനയും കിട്ടിയിട്ടില്ലെന്നറിയുന്നു. 2018 മാര്‍ച്ച് 22-നാണ് ജെസ്‌നയെ കാണാതായത്.

ഇവരെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ഇന്റര്‍പോളിനു കൈമാറി. ഈ രാജ്യങ്ങളില്‍ എവിടെയെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കാനാണ് യെല്ലോ നോട്ടിസ് പുറപ്പെടുവിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട റിപോര്‍ട്ട് മുദ്രവെച്ച കവറില്‍ സിബിഐ ഹൈക്കോടതിക്കു കൈമാറിയിട്ടുണ്ട്.

2021 ഫെബ്രുവരി 19-ന് ഹൈക്കോടതിയാണ് ജെസ്‌നയുടെ അന്വേഷണം സിബിഐക്കു കൈമാറി ഉത്തരവിട്ടത്. ജെസ്നയുടെ സഹോദരന്‍ ജെയിസ് ജോണ്‍ ജെയിംസ് അടക്കമുള്ളവര്‍ ഫയല്‍ചെയ്ത ഹരജിയിലായിരുന്നു ഉത്തരവ്.

Similar News