ലഹരിപാര്‍ട്ടി: എന്‍സിബി ഡല്‍ഹി യൂനിറ്റ് ആര്യന്‍ ഖാന്റെ മൊഴിയൊടുത്തു
മുംബൈ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ ബ്ലാക്ക് മെയിലിങ് സംഭവം പുറത്തായതിനെ തുടര്‍ന്നാണ് നടപടി
ന്യൂഡല്‍ഹി: ആഡംബരകപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടിക്കിടെ പിടികൂടപ്പെട്ട നടന്‍ ഷാരൂഖ് ഖാന്‍ മകന്‍ ആര്യന്‍ ഖാന്‍ ഡല്‍ഹി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ മൊഴികൊടുത്തു. മുംബൈ പോലിസ് അന്വേഷിച്ചിരുന്ന കേസ് കഴിഞ്ഞ ദിവസമാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഡല്‍ഹി യൂനിറ്റ് ഏറ്റെടുത്തത്. മുംബൈ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ ബ്ലാക്ക് മെയിലിങ് സംഭവം പുറത്തായതിനെ തുടര്‍ന്നാണ് നടപടി.
കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സമീര്‍ വാങ്കഡെ വന്‍ തുക കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് കതേസിലെ സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എന്‍സിബി നടപടി സ്വീകരിച്ചത്. റാപിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ നവിുംബൈ ക്യാംപില്‍ വച്ചാണ് ആര്യന്‍ ഖാന്റെ മൊഴി രേഖപ്പെടുത്തിയത്. ന്‍െസിബി ഡല്‍ഹി യൂനിറ്റ് ആറ് കേസുകളാണ് സമീര്‍ വാങ്കഡെയില്‍ നിന്നും ഏറ്റെടുത്തിരിക്കുന്നത്. എന്‍സിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മലികും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ സാക്ഷിയായ ബ്രബാകര്‍ സെയിലും വാങ്കഡെ പണം ആവശ്യപ്പെടുന്ന ശബ്ദം ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു.